നെയ്മർ ജൂനിയർക്ക് പിഎസ്ജിയിൽ തുടരാനുള്ള താല്പര്യം ഈ അടുത്തകാലത്തായി കുറഞ്ഞിരുന്നു. അതിന് കാരണം പിഎസ്ജി ആരാധകരുടെ മോശമായ സ്വഭാവം തന്നെയാണ്. നെയ്മറെ വിൽക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഉൾപ്പെടെ പിഎസ്ജി നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു.ഇത്തവണയും അത് വിഫലമായിട്ടുണ്ട്.
നെയ്മർ തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയെ വളരെയധികം സ്നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന് മടങ്ങി വരാൻ ആഗ്രഹമുണ്ട് എന്നത് മാത്രമല്ല അദ്ദേഹം സ്വയം ഓഫർ ചെയ്തിരുന്നു.അതായത് തനിക്ക് മടങ്ങിവരണം എന്നത് അദ്ദേഹം ബാഴ്സയെ അറിയിച്ചിരുന്നു. നെയ്മറെ സൈൻ ചെയ്യാനുള്ള അവസരം ബാഴ്സ തന്നെയാണ് വേണ്ടെന്ന് വെച്ചത്. അതിനുള്ള രണ്ടു കാരണങ്ങൾ മുണ്ടോ ഡിപോർട്ടിവോ കണ്ടുപിടിച്ചിട്ടുണ്ട്
ഒന്നാമത്തെ കാരണം ബാഴ്സയുടെ ഫിനാൻഷ്യൽ പ്രശ്നങ്ങൾ തന്നെയാണ്. നെയ്മറുടെ ശമ്പളവും ട്രാൻസ്ഫർ തുകയും ബാഴ്സക്ക് താങ്ങാവുന്നതിനുമപ്പുറമാണ്. രണ്ടാമത്തെ കാരണം നെയ്മറുടെ സ്വഭാവവും ജീവിതശൈലിയും തന്നെയാണ്. നെയ്മർ ജൂനിയർ ക്ലബ്ബിലേക്ക് വന്നാൽ അത് ഡ്രസ്സിംഗ് റൂമിനെ ബാധിക്കുമോ എന്ന ഭയം ബാഴ്സക്കുണ്ട്.
പ്രൊഫഷണലിസം കുറഞ്ഞ നെയ്മറെ സൈൻ ചെയ്താൽ അത് നെഗറ്റീവ് ആയ രൂപത്തിൽ ഇമ്പാക്ട് ചെയ്യുമോ എന്ന കാരണത്താൽ കൂടിയാണ് നെയ്മറെ ബാഴ്സ വേണ്ടെന്നുവെച്ചത്. അടുത്ത സീസണിലും നെയ്മർ പാരീസിൽ തന്നെയാണ് കളിക്കുക. തന്റെ അവസാനത്തെ നവമാധ്യമ മെസ്സേജുകളിൽ നെയ്മർ ജൂനിയർ അത് വ്യക്തമായി കുറിച്ചിട്ടുണ്ട്.