യൂറോ ഫൈനൽ ആരൊക്കെ തമ്മിലായിരിക്കും? പ്രവചനവുമായി നെയ്മർ!
യുവേഫ യൂറോ കപ്പ് ഇപ്പോൾ ജർമ്മനിയിൽ വെച്ചുകൊണ്ട് പുരോഗമിക്കുകയാണ്. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടങ്ങളിൽ വിജയം നേടി കൊണ്ട് വമ്പൻമാരായ ഇംഗ്ലണ്ടും സ്പെയിനും ക്വാർട്ടർ ഫൈനലിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് സ്ലോവാക്യയെ പരാജയപ്പെടുത്തിയപ്പോൾ സ്പെയിൻ ജോർജിയയെയാണ് തോൽപ്പിച്ചത്.
ആരായിരിക്കും ഇത്തവണത്തെ യൂറോ കപ്പ് സ്വന്തമാക്കുക? ഫുട്ബോൾ ആരാധകർ എല്ലാവരും അവരുടേതായ പ്രവചനങ്ങൾ രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറോട് പ്രഡിക്ഷൻ നടത്താൻ ആവശ്യപ്പെട്ടിരുന്നു. ആരൊക്കെ തമ്മിലായിരിക്കും ഫൈനലിൽ ഏറ്റുമുട്ടുക എന്നതിൽ നെയ്മർ ഒരു പ്രവചനം നടത്തിയിട്ടുണ്ട്. കരുത്തരായ ഫ്രാൻസും സ്പെയിനും തമ്മിലായിരിക്കും ഫൈനലിൽ ഏറ്റുമുട്ടുക എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
നിലവിൽ സ്പെയിൻ ക്വാർട്ടർ ഫൈനലിലാണ് എത്തിയിട്ടുള്ളത്.പക്ഷേ കാര്യങ്ങൾ ബുദ്ധിമുട്ടാണ്.കരുത്തരായ ജർമ്മനിയെയാണ് അവർക്ക് തോൽപ്പിക്കേണ്ടത്.അതൊരിക്കലും എളുപ്പമാവില്ല. അതേസമയം ഫ്രാൻസ് ഇപ്പോൾ പ്രീ ക്വാർട്ടറിലാണ് ഉള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഫ്രാൻസും ബെൽജിയവും തമ്മിലാണ് ഏറ്റുമുട്ടുന്നത്.ബെൽജിയത്തെ ഇന്ന് അവർക്ക് മറികടക്കേണ്ടതുണ്ട്.
ഈ യൂറോ കപ്പിൽ തകർപ്പൻ പ്രകടനമാണ് സ്പെയിൻ നടത്തുന്നത്.കളിച്ച നാലു മത്സരങ്ങളിലും മികച്ച വിജയങ്ങൾ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞു.എന്നാൽ ഫ്രാൻസ് ഇപ്പോഴും പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല.ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം വിജയിച്ച അവർ ആകെ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ അവർ യഥാർത്ഥ മികവ് പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം നെയ്മർ അമേരിക്കയിലാണ് ഉള്ളത്. ബ്രസീലിന്റെ രണ്ടു മത്സരങ്ങളിലും അവരെ സപ്പോർട്ട് ചെയ്യാൻ വേണ്ടി നെയ്മർ ഗാലറിയിൽ ഉണ്ടായിരുന്നു. പരിക്ക് കാരണമാണ് നെയ്മർക്ക് കോപ്പ അമേരിക്ക നഷ്ടമായത്. അധികം വൈകാതെ തന്നെ തന്റെ ക്ലബ്ബായ അൽ ഹിലാലിനൊപ്പം നെയ്മർ ജൂനിയർ ജോയിൻ ചെയ്തേക്കും.