ബ്രസീലിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി തന്നെയാണ് എത്തുക എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. ഈ ട്രാൻസ്ഫറിൽ വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ 2024 മുതലാണ് ബ്രസീലിനെ ആഞ്ചലോട്ടി പരിശീലിപ്പിച്ചു തുടങ്ങുക. നിലവിൽ ബ്രസീലിന് ഒരു പെർമനന്റ് പരിശീലകൻ ഇല്ല.
2026 ലെ വേൾഡ് കപ്പ് ആണ് ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ആ പ്രോജക്റ്റിലെ പ്രധാനികളാണ് ആഞ്ചലോട്ടിയും നെയ്മർ ജൂനിയറും.ആഞ്ചലോട്ടി വരുന്നതിനെ കുറിച്ച് നെയ്മർ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ആ പരിശീലകന് പഠിപ്പിച്ചു തരാനാവും എന്നാണ് നെയ്മർ പറഞ്ഞത്.
ഒരു വിദേശ പരിശീലകനെ എത്തിക്കാനുള്ള പ്രിവിലേജ് ഇപ്പോൾ ബ്രസീലിന് ലഭിച്ചു കഴിഞ്ഞിരിക്കുന്നു.ആഞ്ചലോട്ടി എന്ന പരിശീലകൻ എല്ലാം സ്വന്തമാക്കിയവനാണ്.തീർച്ചയായും അദ്ദേഹം ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും,നെയ്മർ പറഞ്ഞു.
പരിക്ക് കാരണം നെയ്മർ ബ്രസീലിന്റെ കഴിഞ്ഞ മത്സരങ്ങൾ കളിച്ചിട്ടില്ല. അടുത്ത സെപ്റ്റംബർ മാസത്തിൽ കോൺമെബോൾ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ നടക്കുന്നുണ്ട്.നെയ്മർ അതിൽ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.