നെയ്മർ ജൂനിയർ ഇന്നലെ രണ്ട് അവാർഡുകൾ കൂടി തന്റെ കരിയറിൽ നേടിയിട്ടുണ്ട്. നെയ്മർ ജൂനിയർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അവാർഡുകൾ നേടിയ വിവരം പുറത്തുവിട്ടത്. ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്നിവക്കുള്ള പുരസ്കാരമാണ് നെയ്മർ നേടിയിട്ടുള്ളത്.
77 ഗോളുകൾ വീതം ബ്രസീലിന് വേണ്ടി നേടിയിട്ടുള്ള പെലെയും നെയ്മറുമാണ് ഒന്നാം സ്ഥാനം ഇപ്പോൾ പങ്കിടുന്നത്.പെലെയെ മറികടക്കാൻ നെയ്മർക്ക് കഴിയും. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നെയ്മറുടെ പേരിൽ തന്നെയാണ്. 56 അസിസ്റ്റുകളാണ് നെയ്മർ ജൂനിയർ നേടിയിട്ടുള്ളത്. അതായത് ബ്രസീലിലെ ഏറ്റവും ബെസ്റ്റ് ഗോൾ സ്കോറർ, പ്ലേ മേക്കർ എന്നീ പുരസ്കാരങ്ങളാണ് നെയ്മർക്ക് ലഭിച്ചിട്ടുള്ളത്.
ഫുയി ക്ലിയർ ആണ് ഈ അവാർഡുകൾ സമ്മാനിച്ചിട്ടുള്ളത്.ഒരുപാട് ബ്രസീലിയൻ സൂപ്പർതാരങ്ങളും ഇതിഹാസങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മർ കളിച്ചിട്ട് ഏറെക്കാലമായി.ഈയിടെ നടന്ന ബ്രസീലിന്റെ മത്സരങ്ങൾ എല്ലാം ഈ താരത്തിന് നഷ്ടമായിരുന്നു.