അൽ ഹിലാലിലേക്കുള്ള പോക്ക് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ പൂർത്തിയാക്കി കഴിഞ്ഞു.പിഎസ്ജിയിൽ നിന്നാണ് നെയ്മർ സൗദി അറേബ്യയിലെത്തിയത്. അദ്ദേഹത്തെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി കൊണ്ടുതന്നെ അൽ ഹിലാൽ അറിയിച്ചു.രണ്ടുവർഷത്തെ ഒരു കരാറിലാണ് നെയ്മർ സൈൻ ചെയ്തിരിക്കുന്നത്. 300 മില്യൺ ഡോളറാണ് നെയ്മർക്ക് സാലറിയായി കൊണ്ട് ലഭിക്കുക.
നെയ്മറോട് ക്ലബ്ബ് വിടാൻ പിഎസ്ജി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നെയ്മർ ക്ലബ്ബ് വിടാൻ നിർബന്ധിതനായി.രണ്ട് ഓപ്ഷനുകളായിരുന്നു നെയ്മറുടെ മുന്നിൽ ഉണ്ടായിരുന്നത്.ഒന്ന് മുൻ ക്ലബ്ബായ ബാഴ്സലോണയായിരുന്നു,മറ്റൊന്ന് അൽ ഹിലാലുമായിരുന്നു.ബാഴ്സലോണയിലേക്ക് മടങ്ങി വരിക എന്നത് നെയ്മറുടെ വലിയ സ്വപ്നമായിരുന്നു. അദ്ദേഹം അതിനായി വളരെയധികം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നു.
ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ടക്ക് നെയ്മറെ കൊണ്ടുവരാൻ വളരെയധികം താല്പര്യമുണ്ടായിരുന്നു.നാസർ അൽ ഖലീഫിയുമായി അവർ ചർച്ചകൾ നടത്തി. സാമ്പത്തിക പരമായ പ്രതിസന്ധികൾ ബാഴ്സക്ക് തടസ്സമാവുകയായിരുന്നു. അതിനേക്കാൾ ഉപരി പരിശീലകനായ സാവി തടസ്സം നിന്നു.സാവിക്ക് നെയ്മറെ കൊണ്ടുവരാൻ താല്പര്യമില്ലായിരുന്നു. ഇത് നെയ്മറെയും അസ്വസ്ഥനാക്കി.
സാവിയാണ് പരിശീലകനെങ്കിൽ ക്ലബ്ബിലേക്ക് വരില്ല എന്ന ഒരു തീരുമാനം നെയ്മർ ജൂനിയർ എടുത്തു. അങ്ങനെയാണ് ബാഴ്സയിലേക്കുള്ള നെയ്മറുടെ പോക്ക് ഇല്ലാതെയായത്. സാമ്പത്തിക പ്രശ്നങ്ങളും പരിശീലകനായ സാവിയും ഇതിൽ കാരണമായി എന്ന് കണ്ടെത്തിയിരിക്കുന്നത് ഫാബ്രിസിയോ റൊമാനോയാണ്.പിന്നീട് നെയ്മർക്ക് മുന്നിൽ അൽ ഹിലാൽ എന്ന ഓപ്ഷൻ അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു.ഇതോടെ അത് തിരഞ്ഞെടുക്കാൻ നെയ്മർ നിർബന്ധിതനായി.