നെയ്മർ അൽ ഹിലാലിലേക്ക് തന്നെ,മെഡിക്കൽ റെഡിയായി.
ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ക്ലബ്ബാണ് സൗദിയിലെ അൽ ഹിലാൽ. അത് ഫലം കാണാതെ വന്നതോടെ കിലിയൻ എംബപ്പേക്ക് വേണ്ടി അവർ ശ്രമിച്ചു.അതും ഫലം കാണാതെ വന്നതോടുകൂടിയാണ് നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ ഊർജ്ജിതമാക്കിയത്. അത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്.
നെയ്മർ ജൂനിയർ സൗദിയിലേക്ക് വരികയാണ്. രണ്ടു വർഷത്തെ ഒരു കരാറാണ് നെയ്മർക്ക് ക്ലബ് ഓഫർ ചെയ്തിരിക്കുന്നത്. 160 മില്യൺ യൂറോയാണ് നെയ്മർക്ക് ഇവിടെ ലഭിക്കുക. നെയ്മറുടെ ക്ലബ്ബായ പിഎസ്ജിക്ക് അൽ ഹിലാൽ ഓഫർ നൽകിയിരുന്നു. ആ ഓഫർ പിഎസ്ജി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ നെയ്മറുടെ മെഡിക്കൽ നടത്താൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ക്ലബ്ബ് പൂർത്തിയാക്കി കഴിഞ്ഞു.അവർ മെഡിക്കൽ ബുക്ക് ചെയ്തുകഴിഞ്ഞു. അധികം വൈകാതെ തന്നെ നെയ്മറുടെ മെഡിക്കൽ ഉണ്ടാവുകയും അദ്ദേഹത്തെ ഒഫീഷ്യലായി പ്രഖ്യാപിക്കുകയും ചെയ്യും.വളരെ അപ്രതീക്ഷിതമായി കൊണ്ടാണ് ഇപ്പോൾ നെയ്മർ ഹിലാലിലേക്ക് പോകുന്നത്.
മെസ്സിയും ക്രിസ്റ്റ്യാനോയും യൂറോപ്പ് വിട്ടതിന് പിന്നാലെ നെയ്മറും യൂറോപ്പ് വിടുന്നത് യൂറോപ്പ്യൻ ഫുട്ബോളിന് ക്ഷീണം ചെയ്യുന്ന ഒരു കാര്യമാണ്. അതേസമയം തന്നെ സൗദി അറേബ്യയിൽ ഫുട്ബോൾ അതിവേഗം വളരുകയാണ്. നെയ്മർ കൂടി എത്തുന്നതോടെ അവിടെ ആവേശഭരിതമാകും. എന്നാൽ ഈ പ്രായത്തിൽ തന്നെ നെയ്മർ സൗദിയിലേക്ക് പോകുന്നത് അദ്ദേഹത്തിന്റെ ആരാധകർക്ക് പോലും കടുത്ത എതിർപ്പ് ഉണ്ടാക്കുന്ന കാര്യമാണ്. സോഷ്യൽ മീഡിയയിൽ ഒക്കെ ആരാധകർ ദേഷ്യത്തിലാണ്.