359 മത്സരങ്ങളിൽ നിന്ന് 376 ഗോൾ കോൺട്രിബ്യൂഷൻസ്,തകർന്ന ഹൃദയത്തോടെ ആരാധകർ ചോദിക്കുന്നു, എന്തിനാണ് നെയ്മർ ഇപ്പോൾ തന്നെ യൂറോപ്പ് വിടുന്നത്?
ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പിന്നാലെ നെയ്മർ ജൂനിയറും യൂറോപ്പിനോട് ഗുഡ് ബൈ പറയുകയാണ്. എന്നാൽ മെസ്സി, റൊണാൾഡോ എന്നിവരെ പോലെയല്ല നെയ്മർ.മെസ്സിയും റൊണാൾഡോയും സാധ്യമായതെല്ലാം സ്വന്തമാക്കി കൊണ്ടാണ് യൂറോപ്പ് വിട്ടത്.നെയ്മർ ഒന്നും നേടാതെയാണ് യൂറോപ്പ് വിടുന്നത്.
31ആം വയസ്സിൽ തന്നെ നെയ്മർ യൂറോപ്പ് വിട്ടുകൊണ്ട് സൗദി അറേബ്യയിലെ അൽ ഹിലാലിലേക്ക് പോവുകയാണ്.ചുരുങ്ങിയത് ഒരു അഞ്ചോ ആറോ വർഷമെങ്കിലും മികച്ച രീതിയിൽ യൂറോപ്പിൽ കളിക്കാനുള്ള കപ്പാസിറ്റി നെയ്മർക്കുണ്ട്.അതിനുള്ള തെളിവുകൾ അദ്ദേഹത്തിന്റെ യൂറോപ്പിൽ കരിയർ തന്നെയാണ്.ബാഴ്സലോണ,പിഎസ്ജി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് നെയ്മർ യൂറോപ്പിൽ കളിച്ചിട്ടുള്ളത്.
ഈ രണ്ടു ക്ലബ്ബുകൾക്കും വേണ്ടി ആകെ 359 മത്സരങ്ങൾ നെയ്മർ കളിച്ചു. അതിൽ നിന്ന് 223 ഗോളുകളാണ് നെയ്മർ നേടിയിട്ടുള്ളത്.153 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്. അതായത് 359 മത്സരങ്ങളിൽ നിന്ന് 376 ഗോൾ കോൺട്രിബൂഷൻസ്. നെയ്മറുടെ കഴിവ് എന്താണ് എന്ന് വിളിച്ചു പറയുന്ന കണക്കുകളാണ് ഇത്.
എന്തിനാണ് ഇപ്പോൾ തന്നെ യൂറോപ്പ് വിട്ടു പോകുന്നത് എന്നാണ് തകർന്ന ഹൃദയത്തോടെ ആരാധകർ ചോദിക്കുന്നത്.എതിരാളികൾക്ക് പോലും നെയ്മർ യൂറോപ്പ് വിട്ടു പോകുന്നതിൽ സഹതാപമുണ്ട്. ഇത്രയധികം ടാലന്റ് ഉള്ള ഒരു വ്യക്തി അതൊന്നും ഉപയോഗപ്പെടുത്താതെ ചില പ്രത്യേക താൽപര്യങ്ങൾക്ക് പിന്നാലെ പോകുന്നത് എല്ലാവരെയും ദേഷ്യം പിടിപ്പിക്കുന്ന ഒരു കാര്യമാണ്.