നെയ്മർ ജൂനിയർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയുമായി വഴി പിരിയുകയാണ്.നെയ്മറും അദ്ദേഹത്തിന്റെ പരിവാരങ്ങളും അതാണ് ആഗ്രഹിക്കുന്നത്.പിഎസ്ജി എന്ന ക്ലബ്ബും അതാണ് ആഗ്രഹിക്കുന്നത്. രണ്ടുപേരും ഒരു മികച്ച പരിഹാരം ഈ വിഷയത്തിൽ കണ്ടെത്താനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇത് സ്ഥിരീകരിച്ചിട്ടുള്ളത് ഫാബ്രിസിയോ റോമാനോയാണ്. ഇതോടെ നെയ്മർ പിഎസ്ജി വിടാൻ സാധ്യതകൾ വർദ്ധിച്ചു എന്ന് ഉറപ്പാവുകയാണ്.പക്ഷേ എങ്ങോട്ട് എന്ന ഒരു സംശയം മാത്രമാണ് ബാക്കി നിൽക്കുന്നത്. മൂന്ന് ഓപ്ഷനുകളാണ് നിലവിൽ നെയ്മർ ജൂനിയറുടെ മുന്നിലുള്ളതെന്ന് ഫാബ്രിസിയോ അറിയിക്കുന്നുണ്ട്.
നെയ്മർക്ക് രണ്ട് പ്രൊപ്പോസലുകൾ ആണ് വന്നിട്ടുള്ളത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നിന്നും MLS ക്ലബ്ബുകളിൽ നിന്നുമാണ് പ്രൊപ്പോസലുകൾ വന്നിട്ടുള്ളത്.ബാഴ്സ നെയ്മറുടെ കാര്യത്തിൽ ഒരു ഫൈനൽ ഡിസിഷൻ എടുത്തിട്ടില്ല.അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങൾ തുടങ്ങണോ എന്നത് വരും ദിവസങ്ങളിൽ ബാഴ്സ തീരുമാനിക്കും. ഈ മൂന്ന് ഓപ്ഷനുകളാണ് നെയ്മർക്കുള്ളത്.
യൂറോപ്പിൽ തന്നെ തുടരാനാണ് നെയ്മറുടെ പ്ലാൻ എങ്കിൽ ബാഴ്സ എന്ന ഓപ്ഷൻ മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. സാലറി കുറക്കുന്നതുപോലെയുള്ള ത്യാഗങ്ങൾ അതിനു വേണ്ടി നെയ്മർ ചെയ്യേണ്ടിവരും. അതല്ല യൂറോപ്പ് വിടുകയാണെങ്കിൽ നെയ്മർ മികച്ച ഓഫറുകൾ ഉണ്ട്.നെയ്മറാണ് തീരുമാനങ്ങൾ എടുക്കേണ്ടത്.