കഴിഞ്ഞ സീസണിൽ നെയ്മർ ജൂനിയർ പിഎസ്ജി ആരാധകരിൽ നിന്ന് ഒരുപാട് പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് നെയ്മർ ഉൾപ്പെടെയുള്ള താരങ്ങളോട് ക്ലബ്ബിനു പുറത്തുപോകാൻ ആരാധകർ ആജ്ഞാപിച്ചിരുന്നു. കഴിഞ്ഞ കുറേ ട്രാൻസ്ഫർ വിൻഡോകളിൽ നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും പ്രായോഗികമായിരുന്നില്ല.
ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ഒഴിവാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ടായിരുന്നു. നെയ്മറും പുതിയ ക്ലബ്ബിന് അന്വേഷിച്ച് തുടങ്ങിയിരുന്നു. ആരാധകരുടെ ഈ പെരുമാറ്റത്തെ തുടർന്ന് നെയ്മർക്ക് സന്തോഷമില്ലായിരുന്നു. പക്ഷേ പ്രധാന താരമായ മെസ്സി ക്ലബ്ബ് വിട്ടു കഴിഞ്ഞു. മറ്റൊരു പ്രധാന താരമായ എംബപ്പേ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.
ഈ ട്രാൻസ്ഫറിലോ അതല്ലെങ്കിൽ അടുത്ത വർഷമോ എംബപ്പേ പിഎസ്ജി വിടും എന്നത് ഉറപ്പായി കഴിഞ്ഞു. അതുകൊണ്ടുതന്നെ നെയ്മറുടെ കാര്യത്തിൽ ഒരു ട്വിസ്റ്റ് സംഭവിക്കുകയാണ്.നെയ്മർ പാരീസിൽ തന്നെ തുടരും. അദ്ദേഹം ക്ലബ്ബിൽ തുടരുന്നതിന് പിഎസ്ജിക്ക് എതിർപ്പുകളൊന്നുമില്ല.
എംബപ്പേ പോയാൽ നെയ്മറെ കേന്ദ്രീകരിച്ച് മുന്നോട്ടു പോവാൻ ആണ് ഇപ്പോൾ പിഎസ്ജിയുടെ പദ്ധതി. അങ്ങനെയാണെങ്കിൽ നെയ്മർക്ക് കൂടുതൽ പവറും സ്വാധീനവും ക്ലബ്ബിനകത്ത് ഉണ്ടാവും. അതുകൊണ്ടുതന്നെ ക്ലബ്ബിൽ തുടരുന്നതിൽ നെയ്മർക്ക് വിയോജിപ്പുമില്ല.എംബപ്പേ പോയി കഴിഞ്ഞാൽ നെയ്മറുടെ പേരിൽ തന്നെയായിരിക്കും ക്ലബ്ബ് അറിയപ്പെടുക. വരുന്ന പ്രീ സീസണിലും നെയ്മർ പങ്കെടുക്കും.