മെസ്സിക്ക് എതിരാളിയാവാൻ നെയ്മർ എംഎൽഎസിലേക്ക്?
ലയണൽ മെസ്സി പിഎസ്ജിയിൽ കഴിഞ്ഞ രണ്ടുവർഷം നെയ്മർ ജൂനിയറോടൊപ്പമായിരുന്നു ചിലവഴിച്ചിരുന്നത്. രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിയതിനു ശേഷം മെസ്സി MLS ക്ലബ്ബായ ഇന്റർ മിയാമിലേക്ക് എത്തി.ഇന്റർ മിയാമിയിൽ അത്ഭുതകരമായ മികവാണ് മെസ്സി നടത്തുന്നത്. നാല് മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ മെസ്സി നേടി കഴിഞ്ഞു.
ലയണൽ മെസ്സിയുടെ മുൻ സഹതാരവും സുഹൃത്തുമായ നെയ്മർ ജൂനിയറും ഇപ്പോൾ പിഎസ്ജി വിടാനുള്ള തയ്യാറെടുപ്പിലാണ്. ക്ലബ്ബ് വിട്ട് ബാഴ്സയിലേക്ക് പോകാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു.150 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ വിലയായി കൊണ്ട് പിഎസ്ജി കണ്ടുവെച്ചിരിക്കുന്നത്.സൗദി അറേബ്യൻ ക്ലബ്ബുകൾക്ക് താല്പര്യമുണ്ടെങ്കിലും നെയ്മർ അങ്ങോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല.
ബാഴ്സലോണയിലേക്ക് മടങ്ങുക എന്നതാണ് നെയ്മറുടെ പ്രയോറിറ്റി.ഫാബ്രിസിയോ റൊമാനോ കോട്ട് ഓഫ്സൈഡിൽ പുതിയ വിവരങ്ങൾ നൽകിയിട്ടുണ്ട്.MLS ലെ ചില ക്ലബ്ബുകൾക്ക് നെയ്മർ സ്വന്തമാക്കാൻ താല്പര്യമുണ്ട്.ലോസ് ആഞ്ചലസ് എഫ്സി നെയ്മർക്ക് ഓഫർ നൽകാനുള്ള തയ്യാറെടുപ്പിലാണ്. അവർ സീരിയസായി കൊണ്ടു തന്നെ നെയ്മറുടെ കാര്യം പരിഗണിക്കുന്നുണ്ട്.
നെയ്മർ LAFC യിൽ എത്തിയാൽ ലയണൽ മെസ്സിയുടെ എതിരാളിയായിരിക്കും.നെയ്മറുടെ തീരുമാനം ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.ബാഴ്സയിലേക്ക് പോകാനാണ് നെയ്മർ ആഗ്രഹിക്കുന്നത്.യൂറോപ്പ് വിടാൻ നെയ്മർ ഇപ്പോൾ തന്നെ തയ്യാറാവില്ല എന്നാണ് ആരാധകർ കരുതുന്നത്.