നെയ്മർ ജൂനിയർ നിലവിൽ സൗദി അറേബ്യയിലാണ് ഉള്ളത്. അൽ ഹിലാലിന്റെ താരമായ നെയ്മർ ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തമാസം നെയ്മർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പരിക്കു മൂലം താരം ഒരുപാട് കാലം പുറത്തായിരുന്നു.
എന്നാൽ നെയ്മർ ജൂനിയർ ഇപ്പോൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാവാനുള്ള ഒരുക്കത്തിലാണ്. എന്തെന്നാൽ ഹംഗേറിയൻ മോഡലായ ഗാബ്രിയേല ഗാസ്പർ നെയ്മർ ജൂനിയർക്കെതിരെ ഒരു ആരോപണം ഉന്നയിച്ചിരുന്നു. തന്റെ 10 വയസ്സുള്ള മകളായ ജാസ്മിൻ സൂയുടെ പിതാവ് നെയ്മർ ജൂനിയറാണ് എന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്. 2013 ലാണ് തങ്ങൾ ബന്ധപ്പെട്ടിട്ടുള്ളത് എന്നും ഇവർ പറഞ്ഞിരുന്നു.
2013ൽ ബ്രസീലും ബൊളീവിയയും തമ്മിൽ ബൊളീവിയയിൽ വെച്ചുകൊണ്ട് ഒരു മത്സരം നടന്നിരുന്നു. അതിന് ശേഷമാണ് തങ്ങൾ ഇരുവരും ബന്ധപ്പെട്ടിട്ടുള്ളത് എന്നാണ് ഇവർ ആരോപിക്കുന്നത്. ഏതായാലും നെയ്മർ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകും. അത് തന്റെ മകളാണോ അല്ലയോ എന്നുള്ളത് അധികം വൈകാതെ തന്നെ നെയ്മർക്ക് ജൂനിയർക്ക് വ്യക്തമായേക്കും.
നിലവിൽ മൂന്ന് മക്കളാണ് നെയ്മർക്ക് ഉള്ളത്.ഈ മൂന്ന് മക്കളും വ്യത്യസ്ത യുവതികളിലാണ് ഉള്ളത്. ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് നെയ്മർ ജൂനിയർ. സൗദി ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറാണ് അദ്ദേഹത്തിന് ഉള്ളത്. താരം കരാർ പുതുക്കുമോ എന്നുള്ളത് വ്യക്തമല്ല