മെസ്സിയെ വിമർശിച്ച ഗോൾകീപ്പറെ പുറത്താക്കി ഇന്റർ മിയാമി.

ക്യാപ്റ്റൻ ലിയോ മെസ്സി ഉജ്ജ്വല ഫോമിലാണ് ഇന്റർ മിയാമിക്ക് വേണ്ടി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായി മൂന്ന് ബ്രൈസുകളാണ് ലിയോ മെസ്സി നേടിയിട്ടുള്ളത്. നാലു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകളും ഒരു അസിസ്റ്റും ലിയോ മെസ്സി നേടികഴിഞ്ഞു. ഇന്റർ മിയാമി ആരാധകർ ഇപ്പോൾ ഉത്സവപ്രതീതിയിലാണ്.

എന്നാൽ ലയണൽ മെസ്സി വരുന്നതിനു മുന്നേ ഇന്റർ മിയാമിയുടെ ഗോൾ കീപ്പറായ നിക്ക് മാർസ്മൻ അദ്ദേഹത്തിന്റെ വരവിന് വിമർശിച്ചിരുന്നു. ഇപ്പോൾ ഈ ഡച്ച് ഗോൾകീപ്പറെ ഇന്റർ മിയാമി തന്നെ പുറത്താക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കപ്പെട്ടു എന്നത് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനിമുതൽ നിക്ക് മാർസ്മാൻ ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല.

മെസ്സിയുടെ വരവിന് വേണ്ടി ക്ലബ്ബ് തയ്യാറായിട്ടില്ല എന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു. ഞങ്ങൾക്ക് താൽക്കാലിക സ്റ്റേഡിയമാണ് ഉള്ളത്.ആളുകൾക്ക് വേണമെങ്കിൽ കളിക്കളത്തിലേക്ക് വരാം. ഗേറ്റുകൾ ഒന്നുമില്ല. ഞങ്ങൾ യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് മൈതാനം വിടാറുള്ളത്. എനിക്ക് തോന്നുന്നത് ഇന്റർ മിയാമി റെഡിയായിട്ടില്ല എന്നാണ്, കഴിഞ്ഞ ജൂൺ മാസത്തിൽ ഡച്ച് ഗോൾകീപ്പർ പറഞ്ഞത് ഇതാണ്.

ഈ ഗോൾകീപ്പർ ഇന്റർ വിമർശിച്ചത് ക്ലബ്ബിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ ബാക്കിയായി കൊണ്ടാണ് അദ്ദേഹത്തെ ഇപ്പോൾ ക്ലബ്ബിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.32 കാരനായ ഈ ഗോൾകീപ്പർ ഇപ്പോൾ ഫ്രീ ഏജന്റാണ്.

inter miamiLionel MessiMLS
Comments (0)
Add Comment