ലൂണയുടെ പകരക്കാരൻ ഉറുഗ്വയിൽ നിന്ന് തന്നെ? കോപ്പ അമേരിക്ക ജേതാവ് ബ്ലാസ്റ്റേഴ്സിലേക്കെന്ന് റൂമറുകൾ.
കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു.അദ്ദേഹം ഇപ്പോൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.ഇനി മൂന്നുമാസത്തോളം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.
ഈ സീസണിൽ ഇനി ലൂണ കളിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു മികച്ച വിദേശ താരത്തെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്കാണ് ഒരു മിന്നും താരത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്. അതുമായി ബന്ധപ്പെട്ട ഒരു റൂമർ ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.
ഫുട്ബോൾ എക്സ്പ്രസ് ഇന്ത്യ ഈ റൂമർ പുറത്തുവിട്ടിട്ടുണ്ട്. അതായത് ഉറുഗ്വൻ സൂപ്പർതാരമായ നിക്കോളാസ് ലൊദെയ്റോയെ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ട്.എന്നാൽ ചില്ലറക്കാരനല്ല ഇദ്ദേഹം.ഉറുഗ്വയുടെ ദേശീയ ടീമിന് വേണ്ടി അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള സൂപ്പർതാരമാണ് ഇദ്ദേഹം. 34കാരനായ ഈ താരം ഇപ്പോൾ അമേരിക്കൻ ലീഗിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്കൻ ക്ലബ്ബായ സിയാറ്റിലിന് വേണ്ടിയാണ് അദ്ദേഹം ഇതുവരെ കളിച്ചത്.ലയണൽ മെസ്സിയുടെ അമേരിക്കൻ ലീഗിൽ ഈ സീസണിൽ ആകെ 33 മത്സരങ്ങൾ നിക്കോളാസ് കളിച്ചിട്ടുണ്ട്.അതിൽ നിന്ന് ഒരു ഗോളും അഞ്ച് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ 12 കോടി രൂപയാണ്. പക്ഷേ അദ്ദേഹം ഇപ്പോൾ ഫ്രീ ഏജന്റ് ആണ്.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
അതായത് ഈ താരത്തെ ഫ്രീയായി എത്തിക്കാൻ കഴിയും.പക്ഷേ ഈ താരത്തെ കൺവിൻസ് ചെയ്യിക്കണമെന്ന് മാത്രം. എന്നാൽ ഈ സൂപ്പർ താരം ഇന്ത്യയിലേക്ക് വരാൻ തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് കേവലം റൂമർ മാത്രമായി കൊണ്ട് പരിഗണിക്കേണ്ടിവരും. വമ്പൻ ക്ലബ്ബുകളായ ബൊക്കാ ജൂനിയേഴ്സ്,അയാക്സ്,കൊറിന്ത്യൻസ്,ബൊട്ടഫോഗോ എന്നിവർക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.
ഉറുഗ്വയുടെ ദേശീയ ടീമിനോടൊപ്പം കോപ്പ അമേരിക്ക കിരീടം ഇദ്ദേഹം നേടിയിട്ടുണ്ട്.ഇങ്ങനെ വളരെയധികം പരിചയസമ്പത്തുള്ള ഇദ്ദേഹത്തെ കൊണ്ടുവരിക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.മാത്രമല്ല വലിയ സാലറിയും അദ്ദേഹത്തിന് നൽകേണ്ടിവരും.അതുകൊണ്ടുതന്നെ ഇത് കേവലം ഒരു റൂമർ മാത്രമായി കൊണ്ട് ഇപ്പോൾ നിലനിൽക്കുകയാണ്.