വെറുതെയല്ല കേരള ബ്ലാസ്റ്റേഴ്സിനോട് NO പറഞ്ഞത്.. ലയണൽ മെസ്സിക്കൊപ്പം ചേരാനാണ് നിക്കോളാസ് ലൊദെയ്റോ പോവുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലം നഷ്ടമായത് വലിയ പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിനകത്ത് സൃഷ്ടിച്ചിരുന്നത്.സുപ്രധാനമായ താരത്തെ നഷ്ടമായതോടുകൂടി ആര് അഭാവം നികത്തും എന്ന ചോദ്യം ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. പക്ഷേ ലൂണയുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ശക്തരായ എതിരാളികളെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് പകരക്കാരനെ എത്തിക്കും എന്നത് നേരത്തെ പുറത്തേക്ക് വന്നിരുന്നു. ആദ്യ റൂമർ വന്നത് ഉറുഗ്വൻ സൂപ്പർ താരമായ നികോളാസ് ലൊദെയ്റോയുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു.ഉറുഗ്വക്കൊപ്പം കോപ്പ അമേരിക്ക കിരീടം വരെ നേടിയ ചരിത്രമുള്ള 35 കാരനാണ് ലൊദെയ്റോ. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ ഇദ്ദേഹം ഇപ്പോൾ ഫ്രീ ഏജന്റാണ്.

കേരള ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർ താരത്തിന് ഓഫർ നൽകിയിരുന്നു.എന്നാൽ ആ ഓഫർ അദ്ദേഹം നിരസിക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സിലേക്ക് അതല്ലെങ്കിൽ ഇന്ത്യയിലേക്ക് വരാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല.ആകെ 3 ഓഫറുകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.ഒന്ന് ബ്ലാസ്റ്റേഴ്സിന്റെതാണ്, മറ്റൊന്ന് ഉറുഗ്വയിലെ വമ്പന്മാരായ,സുവാരസിന്റെ മുൻ ക്ലബ്ബായ നാസിയോണലിൽ നിന്നായിരുന്നു.മൂന്നാമത്തെ ക്ലബ്ബ് ഏതാണ് എന്നത് ഇതുവരെ വ്യക്തമായിരുന്നില്ല.

പക്ഷേ ഇപ്പോൾ ചിത്രം തെളിയുകയാണ്. ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് ഈ സൂപ്പർതാരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.ലൊദെയ്റോ ഇന്റർ മയാമിലേക്ക് എത്തുന്നതിന്റെ തൊട്ടരികിൽ എത്തി എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മെസ്സി,സുവാരസ്‌,ആൽബ,ബുസ്ക്കെറ്റ്സ് തുടങ്ങിയ ഇതിഹാസങ്ങളോടൊപ്പം കളിക്കാനുള്ള അവസരമാണ് ലൊദെയ്റോയെ കാത്തിരിക്കുന്നത്.

അതുകൊണ്ടുതന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനെ നിരസിച്ചതിൽ അത്ഭുതമൊന്നുമില്ല.ഏതായാലും ഈ ഡീൽ ഇനിയും നടക്കേണ്ടതുണ്ട്.അദ്ദേഹം ഫ്രീ ഏജന്റാണ്. അമേരിക്കൻ ലീഗിൽ ഇതുവരെ സിയാറ്റിലിന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.ഈ സീസൺ അവസാനിച്ചതിന് പിന്നാലെയാണ് ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം ക്ലബ്ബ് വിട്ടത്.ഏതായാലും മെസ്സിക്കൊപ്പം ചേരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ലൊദെയ്റോ നടത്തിക്കൊണ്ടിരിക്കുന്നത്.

inter miamiKerala BlastersLionel MessiNicolas lodeiro
Comments (0)
Add Comment