ആശാൻ എവിടെ കളിക്കാൻ പറയുന്നുവോ അവിടെ ഞാൻ കളിച്ചിരിക്കും,കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ യുവ പ്രതിഭ പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒഡീഷയോട് പരാജയം രുചിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷ്യ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെയാണ് നേരിടുക.ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമാണ്.
കഴിഞ്ഞ ഒഡീഷ മത്സരത്തിൽ ബ്ലാസ്റ്റേഴ്സായിരുന്നു ലീഡ് എടുത്തിരുന്നത്.ദിമി നേടിയ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത് നിഹാൽ സുധീഷ് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി താരമായ നിഹാൽ ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന താരം കൂടിയാണ്. അദ്ദേഹത്തിന് ഇനിയും അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം നൽകിയ അസിസ്റ്റ് വളരെ മികച്ചതായിരുന്നു. മുന്നേറ്റ നിരയിലെ പല താരങ്ങളുടെയും പരിക്ക് കാരണമാണ് നിഹാലിന് അവസരം ലഭിച്ചിരുന്നത്.
ഇന്നലത്തെ പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് എത്തിയിരുന്നത് നിഹാലായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറയുന്ന ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണ് എന്നുള്ള കാര്യം നിഹാൽ തന്നെ അറിയിച്ചിട്ടുണ്ട്. തന്റെ 100% സമർപ്പിച്ചു കളിക്കാൻ താൻ റെഡിയാണെന്നും ഈ താരം പറഞ്ഞിട്ടുണ്ട്.
എനിക്ക് കളത്തിൽ അങ്ങനെ വലിയ മുൻഗണനയുള്ള പൊസിഷനുകൾ ഒന്നുമില്ല. പരിശീലകൻ ഏത് റോളിലാണോ എന്നെ നിയമിക്കുന്നത്അവിടെ കളിക്കാൻ ഞാൻ തയ്യാറാണ്. അത് സ്ട്രൈക്കർ ആയാലും വിങ്ങർ ആയാലും ഞാൻ എന്റെ സർവ്വം സമർപ്പിച്ചു കളിക്കും. വളരെയധികം ഡെഡിക്കേഷൻ ഞാൻ പുലർത്തും. പൊസിഷൻ ആയാലും എന്റെ 100% മികച്ച പ്രകടനം ഞാൻ പുറത്തെടുക്കാൻ ശ്രമിക്കുക തന്നെ ചെയ്യും,ഇതാണ് നിഹാൽ പറഞ്ഞിട്ടുള്ളത്.
ഇന്നത്തെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. വിദേശ താരം ഫെഡോർ ചെർനിച്ച് ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പഞ്ചാബിനെതിരെ മികച്ച വിജയം സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് നേടാൻ സാധിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.