കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മലയാളി താരമാണ് നിഹാൽ സുധീഷ്.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ ക്ലബ്ബ് ലോൺ അടിസ്ഥാനത്തിൽ പറഞ്ഞു വിടുകയായിരുന്നു. പഞ്ചാബ് എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിര സാന്നിധ്യമാവാൻ അദ്ദേഹത്തിന് സാധിച്ചു.നിലവിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഗംഭീര പ്രകടനമാണ് നിഹാൽ നടത്തിയിട്ടുള്ളത്.വിങ്ങിൽ അദ്ദേഹത്തിന്റെ മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ വല്ലാതെ അലട്ടിയിരുന്നു.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് ഒഡിഷയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ഗംഭീര പ്രകടനം ആവർത്തിക്കാൻ നിഹാലിന് കഴിഞ്ഞിട്ടുണ്ട്.ഒരു കിടിലൻ ഗോൾ അദ്ദേഹം നേടുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി തന്നെ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.പക്ഷേ താരബാഹുല്യം കൊണ്ട് ക്ലബ്ബ് അദ്ദേഹത്തെ ലോണിൽ വിടുകയായിരുന്നു.എന്നാൽ ഈ തീരുമാനത്തിന് വലിയ വിമർശനങ്ങളാണ് ആരാധകരിൽ നിന്നും ഏൽക്കേണ്ടിവരുന്നത്.നിഹാലിനെ നിലനിർത്തി കൂടുതൽ അവസരങ്ങൾ നൽകണമായിരുന്നു എന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നഷ്ടം തന്നെയാണ് അദ്ദേഹം എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം താരത്തെ പ്രശംസിച്ചുകൊണ്ട് പഞ്ചാബിന്റെ പരിശീലകൻ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ നിഹാലിന് കഴിയും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘അദ്ദേഹം ക്ലബ്ബിൽ എത്തിയ സമയത്ത് എന്റെ പ്ലാനുകളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. പക്ഷേ താരത്തിന്റെ പ്രകടനം മികവിലൂടെ കയറി വരികയായിരുന്നു. ഇതേ രീതിയിൽ അദ്ദേഹം മുന്നോട്ട് പോവുകയാണെങ്കിൽ ഇന്ത്യയിൽ ഒരു വലിയ കരിയർ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കും ‘ ഇതാണ് നിഹാലിനെ കുറിച്ച് പഞ്ചാബ് കുറിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് നിഹാലായിരുന്നു.ഇന്നലത്തെ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ചുകൊണ്ട് പഞ്ചാബ് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.