കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത സീസണിനുള്ള തയ്യാറെടുപ്പുകളിലാണ്.മികേൽ സ്റ്റാറെയെ പുതിയ പരിശീലകനായി കൊണ്ട് നിയമിച്ചു കഴിഞ്ഞു. അദ്ദേഹത്തിന് കീഴിൽ ജൂലൈയിലാണ് ബ്ലാസ്റ്റേഴ്സ് വർക്ക് സ്റ്റാർട്ട് ചെയ്യുക. അതിനുമുൻപ് എല്ലാ സൈനിങ്ങുകളുമെന്ന് പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ നിഖിൽ പറഞ്ഞിരുന്നു.ഡ്യൂറന്റ് കപ്പിന് ഫുൾ സ്‌ക്വാഡുമായി പോകുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ലക്ഷ്യം.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറെയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ നടക്കുന്നത്. അദ്ദേഹത്തിന്റെ മുൻകാല ചരിത്രങ്ങളും കണക്കുകളും ശൈലികളുമൊക്കെ ആരാധകർ ഇഴകീറി പരിശോധിക്കുന്നുണ്ട്. ആദ്യമൊക്കെ കിരീടങ്ങൾ നേടിയ സ്റ്റാറെക്ക് പിന്നീട് ആ മികവ് പുലർത്താൻ കഴിയാത്തത് ആരാധകർക്ക് ആശങ്കയുണ്ട്. ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന് തിളങ്ങാനാവുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.
എന്നാൽ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഉടമസ്ഥനായ നിഖിൽ ചില വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. ഒരു പരിശീലകന്റെ ചരിത്രത്തിൽ കാര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണങ്ങളും നിഖിൽ വിശദീകരിക്കുന്നുണ്ട്.അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്.
ഒരു പരിശീലകന്റെ ചരിത്രം അദ്ദേഹത്തിന്റെ പ്രകടനത്തെ സ്വാധീനിക്കുകയില്ല.ഐഎസ്എല്ലിലെ പല പരിശീലകരുടെയും ഹിസ്റ്ററി എടുത്തു നോക്കിയാൽ മതി.ഓരോ രാജ്യവും ക്ലബ്ബും വ്യത്യസ്തമാണ്.വിജയങ്ങൾക്കും പരാജയങ്ങൾക്കും വ്യത്യസ്തമായ കാരണങ്ങൾ ഉണ്ടാകും,ഇതാണ് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ പറഞ്ഞിട്ടുള്ളത്.
അതായത് പഴയ കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ല എന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്. മറിച്ച് പരിശീലകർ എങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിൽ അഡാപ്റ്റാവുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ ഇരിക്കുന്നത്.ഏഷ്യയിൽ കാര്യമായ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ അതിനു സാധിക്കുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.