സൈനിങ്ങുകൾ ഉടനെ പൂർത്തിയാക്കും,ഡ്യൂറന്റ് കപ്പിൽ ഫുൾ സ്‌ക്വാഡുണ്ടാകും: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിഖിലിന്റെ ഉറപ്പ്
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ ആരംഭിച്ചിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിടുകയായിരുന്നു.അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.എന്നാൽ ദിമിയുടെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. അദ്ദേഹം ക്ലബ്ബ് വിട്ടു. പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു.
10 വർഷം പിന്നിട്ടിട്ടും ഇതുവരെ ഒരു കിരീടം പോലും നേടാത്ത കേരള ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് സ്റ്റാറെയുടെ മുന്നിലുള്ളത്. ജൂലൈ മാസത്തിൽ തന്നെ വർക്ക് ആരംഭിക്കുമെന്ന് ഈ പരിശീലകൻ പറഞ്ഞിരുന്നു. ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കൂടുതൽ ഉറപ്പുകളുമായി ക്ലബ്ബിന്റെ ഉടമസ്ഥനായ നിഖിൽ ബി നിമ്മഗ്ഗഡ്ഡ രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണ കാര്യങ്ങൾ എല്ലാം നേരത്തെ ആയിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ ഉറപ്പ്.
അതായത് ഡ്യൂറന്റ് കപ്പിനെ പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ഗൗരവമായി കൊണ്ട് പരിഗണിക്കാറില്ല. ഇക്കാര്യത്തിൽ ആരാധകർ എപ്പോഴും പ്രതിഷേധം ഉയർത്താറുണ്ട്. എന്നാൽ ഇത്തവണ ഡ്യൂറന്റ് കപ്പിന് തന്നെ ഫുൾ സ്‌ക്വാഡിനെ അണിനിരത്താനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. അതിന്റെ ഭാഗമായി കൊണ്ട് സൈനിങ്ങുകൾ എല്ലാം നേരത്തെ പൂർത്തിയാക്കുമെന്നും നിഖിൽ പറഞ്ഞിട്ടുണ്ട്.അദ്ദേഹം എക്‌സിൽ എഴുതിയ കാര്യങ്ങൾ ഇങ്ങനെയാണ്.
ഞങ്ങൾ മികേലുമായി കൈകോർത്തത് ഒരു പ്രൊജക്ടോടുകൂടിയാണ്.ഞങ്ങൾക്ക് കൃത്യമായ ലക്ഷ്യങ്ങളുമുണ്ട്. മാത്രമല്ല സ്റ്റേബിളായ ഒരു പരിതസ്ഥിതിയും ആവശ്യമായ ടൂളുകളും ഞങ്ങൾ അദ്ദേഹത്തിന് നൽകും.ഇത്തവണത്തെ സൈനിങ്ങുകൾ എല്ലാം നേരത്തെ പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കും.ഡ്യൂറന്റ് കപ്പിന് മുന്നേ തന്നെ ഫുൾ സ്‌ക്വാഡുമായി ഞങ്ങൾ വർക്ക് സ്റ്റാർട്ട് ചെയ്യും, ഇതാണ് നിഖിൽ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ ഉറപ്പുകൾ ആരാധകർക്ക് വളരെയധികം ആശ്വാസം നൽകുന്ന കാര്യമാണ്. ഇത്തവണ എല്ലാം അതിവേഗത്തിലായിരിക്കും.ഡ്യൂറന്റ് കപ്പിനെ ഗൗരവമായി പരിഗണിക്കും പ്രതീക്ഷിക്കപ്പെടുന്നത്.സ്റ്റാറെയുടെ മുന്നിലുള്ള ആദ്യത്തെ ജോലി ഡ്യൂറന്റ് കപ്പ് തന്നെയാണ്.