ട്വിസ്റ്റ്,ഈസ്റ്റ് ബംഗാളും മുംബൈയും വെറുംകയ്യോടെ മടങ്ങുന്നു,നിഖിൽ പൂജാരി മറ്റൊരു ക്ലബ്ബിലേക്ക്, ഹൈദരാബാദ് പൂട്ടിപ്പോവലിന്റെ വക്കിൽ.
ഹൈദരാബാദ് എഫ്സിയുടെ പരിതാപകരമായ അവസ്ഥ എല്ലാവർക്കും അറിയാവുന്നതാണ്. ക്ലബ്ബ് മാനേജ്മെന്റ് ഗുരുതരമായ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.താരങ്ങൾക്കോ സ്റ്റാഫുകൾക്കോ അവിടെ സാലറി ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹൈദരാബാദിന്റെ എല്ലാ വിദേശ താരങ്ങളും ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ചിരുന്നു.എല്ലാവരും ക്ലബ്ബ് വിടുകയായിരുന്നു ഈ ട്രാൻസ്ഫർ വിൻഡോയിൽ.
നിലവിൽ ജോവോ വിക്ടര്‍ മാത്രമാണ് വിദേശ താരമായി കൊണ്ട് ഹൈദരാബാദില്‍ ഉള്ളത്.മാത്രമല്ല ഇന്ത്യൻ താരങ്ങളെല്ലാം ഇപ്പോൾ ഹൈദരാബാദിൽ നിന്നും രക്ഷപ്പെടുകയാണ്. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ ഒരുപിടി സൂപ്പർതാരങ്ങൾ ഹൈദരാബാദിൽ നിന്നും മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറി കഴിഞ്ഞു.കേവലം 16 താരങ്ങൾ മാത്രമാണ് ഇപ്പോൾ ക്ലബ്ബിൽ ഉള്ളത്.അതിൽ ഭൂരിഭാഗവും റിസർവ് താരങ്ങളാണ്.ബാക്കി എല്ലാ താരങ്ങളും ഹൈദരാബാദ് വിട്ടു കഴിഞ്ഞു.
ഹിതേഷ് ശർമ ഓഡിഷയിലേക്ക് ചേക്കേറി. അതേ സമയം നിം ബോർജേയും സനയുമൊക്കെ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. സൂപ്പർതാരം നിഖിൽ പൂജാരിയുടെ കാര്യം കൂടി എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന് വേണ്ടി ഈസ്റ്റ് ബംഗാളും മുംബൈ സിറ്റിയും ആയിരുന്നു കാര്യമായി ശ്രമിച്ചിരുന്നത്.എന്നാൽ ഈ രണ്ട് ക്ലബ്ബുകൾക്കും വെറും കയ്യോടെ മടങ്ങേണ്ടി വരും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്തെന്നാൽ ബംഗളൂരു എഫ്സി അദ്ദേഹത്തെ സ്വന്തമാക്കാൻ പോവുകയാണ്.അത്തരത്തിലുള്ള ഒരു ട്വിസ്റ്റ് ആണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.അവസാനത്തിൽ പ്രവേശിച്ച ബംഗളൂരു എഫ്സിയിലേക്ക് പോകാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇന്ന് ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ കൺഫർമേഷൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏതായാലും പ്രധാനപ്പെട്ട താരങ്ങളെ എല്ലാം ഹൈദരാബാദിൽ നഷ്ടമായി കഴിഞ്ഞു.റിസർവ് താരങ്ങളെ വച്ചു കൊണ്ടായിരിക്കും ഈ സീസൺ അവർ പൂർത്തിയാക്കുക.
ഈ സീസണിന് ശേഷം ഹൈദരാബാദ് എന്താകും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. നിലവിൽ അവർ പൂട്ടിപ്പോവലിന്റെ വക്കിലാണ്.അത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അവർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിലെ അവരുടെ പ്രകടനവും വളരെ മോശമാണ്.