കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധനിരയിലെ ഇന്ത്യൻ താരങ്ങളിൽ ഒരാളായ നിഷു കുമാറിനെയും ഇപ്പോൾ ക്ലബ്ബ് കൈവിട്ടു കഴിഞ്ഞു. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളാണ് നിഷുവിനെ സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഈ സൂപ്പർ താരം അവർക്ക് വേണ്ടി കളിക്കുക. ഒഫീഷ്യലായി കൊണ്ട് തന്നെ ഈസ്റ്റ് ബംഗാൾ ഒരു സ്റ്റേറ്റ്മെന്റ് ഈ വിഷയത്തിൽ ഇറക്കിയിട്ടുണ്ട്.
2020 ലാണ് ഈ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അതിനുമുൻപ് ബംഗളൂരു എഫ്സിയിലായിരുന്നു താരം കളിച്ചിരുന്നത്.ഫുൾ ബാക്കായ ഇദ്ദേഹം കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ 16 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. 2024 വരെ കോൺട്രാക്ട് ഉണ്ടെങ്കിലും താരം ക്ലബ്ബ് വിടാൻ താല്പര്യപ്പെടുകയായിരുന്നു.ഇതോടെയാണ് ക്ലബ്ബ് അദ്ദേഹത്തെ കൈവിട്ടത്.
നേരത്തെ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. സുഭാഷിഷ് ബോസ് കൂടി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലേക്ക് എത്തുമെന്ന വാർത്തകൾ ഉണ്ട്.ഏതായാലും കൂടുതൽ താരങ്ങളെ പ്രതിരോധത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പ്രീതം കോട്ടാലുമായി ബ്ലാസ്റ്റേഴ്സ് ധാരണയിൽ എത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു.