കോട്ടാലിനെ ആവിശ്യമില്ലെന്ന് സ്റ്റാറെ,ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡിമാൻഡ് നിരസിച്ച് മോഹൻ ബഗാൻ,ചർച്ചകൾ തുടരുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. തായ്‌ലാൻഡിൽ നാല് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആകെ കളിച്ചിട്ടുള്ളത്. മികച്ച പ്രകടനം പുതിയ പരിശീലകനായ മികയേൽ സ്റ്റാറെയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഇത് ആരാധകർക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണ്.
ട്രെയിനിങ് സെഷനുകളും സൗഹൃദ മത്സരങ്ങളും കഴിഞ്ഞതോടെ പരിശീലകനായ സ്റ്റാറേക്ക് ടീമിനെ കുറിച്ചും താരങ്ങളെ കുറിച്ചും കൃത്യമായ ധാരണ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രീതം കോട്ടാലിന്റെ കാര്യത്തിൽ ഈ പരിശീലകൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. അദ്ദേഹത്തെ ആവശ്യമില്ല എന്ന് തന്നെയാണ് സ്റ്റാറേയുടെ നിലപാട്.കോട്ടാൽ ഈ പരിശീലകന്റെ പ്ലാനുകളുടെ ഭാഗമല്ല.
അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തെ ഒഴിവാക്കേണ്ടതുണ്ട്. മോഹൻ ബഗാൻ താരത്തെ തിരിച്ചെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു സ്വാപ് ഡീലിനാണ് ഈ രണ്ട് ക്ലബ്ബുകളും ശ്രമിക്കുന്നത്.പക്ഷേ ആദ്യത്തെ നീക്കം വിഫലമാവുകയാണ് ചെയ്തത്. സൂപ്പർതാരം ദീപക് ടാൻഗ്രിയെയാണ് ബ്ലാസ്റ്റേഴ്സ് പകരമായി കൊണ്ട് ആവശ്യപ്പെട്ടത്. എന്നാൽ താരത്തെ നൽകാൻ ആവില്ല എന്ന് മോഹൻ ബഗാൻ വ്യക്തമാക്കി കഴിഞ്ഞു.
ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നിലവിൽ ക്ലബ്ബ് 2 താരങ്ങളെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിൽ ഒരാൾ പ്രതിരോധനിര താരമാണ് എന്നാണ് റിപ്പോർട്ടുകൾ.സുമിത് റാത്തിയാണ് എന്ന റൂമറുകൾ ഉണ്ട്.മോഹൻ ബഗാൻ എന്ത് തീരുമാനം എടുക്കും എന്നുള്ളത് കാത്തിരുന്ന കാണേണ്ട ഒരു കാര്യം തന്നെയാണ്. ഏതായാലും കോട്ടാൽ ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറയാൻ തന്നെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ നിലനിൽക്കുന്നത്.
ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിലാണ് മാറ്റുരക്കുക. അതിനുവേണ്ടി കൊൽക്കത്തയിലേക്ക് ഉടൻതന്നെ ക്ലബ്ബ് തിരിച്ചെത്തും. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 7 മണിക്കാണ് ഈ മത്സരം നടക്കുക.