കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി കൊണ്ട് വലിയൊരു തീരുമാനമെടുത്തിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ചുമായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു.അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി എന്ന് തന്നെ പറയേണ്ടിവരും.ഇവാനുമായി വഴി പിരിഞ്ഞു എന്നാണ് ക്ലബ്ബ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിരുന്നത്.
എന്നാൽ ഇതിൽ എന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്നാണ് ആരാധകരുടെ സംശയം. എന്തെന്നാൽ ഇവാൻ വുക്മനോവിച്ച് ഇക്കാര്യത്തിൽ ഇതുവരെ ഒരൊറ്റ പ്രതികരണം പോലും നടത്തിയിട്ടില്ല. അത് ആരാധകർക്ക് ആശങ്ക നൽകിയിട്ടുണ്ട്.ദിവസങ്ങൾ പിന്നിട്ടിട്ടും പരിശീലകന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയതിനു ശേഷം അദ്ദേഹം മാധ്യമങ്ങൾക്കൊന്നും ഇന്റർവ്യൂ നൽകിയിട്ടില്ല. ക്ലബ്ബിന്റെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ ഡയറക്ടറുടെയും സ്പോട്ടിംഗ് ഡയറക്ടറുടെയും പ്രതികരണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇവാന്റെ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ഇവാൻ തന്റെ സോഷ്യൽ മീഡിയയിൽ ഒന്നുംതന്നെ പങ്കുവെച്ചിട്ടില്ല.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല.
സാധാരണ ക്ലബ്ബ് ഒഴിവാക്കിയാലും ചുരുങ്ങിയത് താരങ്ങൾക്കും ആരാധകർക്കും പരിശീലകർ നന്ദി രേഖപ്പെടുത്താറുണ്ട്.എന്നാൽ വുക്മനോവിച്ച് എവിടെയാണ്? മൂന്ന് വർഷം സേവിച്ച ക്ലബ്ബിൽ നിന്നും വിട പറയുമ്പോൾ എന്താണ് പറയാനുള്ളത്? ഇതൊന്നും തന്നെ ആരാധകർക്ക് പ്രിയപ്പെട്ട ആശാനിൽ നിന്നും ലഭിച്ചിട്ടില്ല.അത് ഒരല്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
ഏതായാലും വുക്മനോവിച്ച് അധികം വൈകാതെ തന്നെ ക്ലബ്ബിലെ പുറത്താവലിനെ കുറിച്ച് എന്തെങ്കിലുമൊക്കെ പ്രതികരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.അതേസമയം പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.ആരാണ് വരിക എന്നതിൽ വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.