നൂഹിന്റെ ഗോവയിലെ കണക്കുകൾ അമ്പരിപ്പിക്കുന്നത്..! ഇനി ബ്ലാസ്റ്റേഴ്സിൽ
കേരള അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ് നേരത്തെ പൂർത്തിയാക്കിയിരുന്നു.ഗോവൻ താരമായ നൂഹ് സദൂയിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഒഫീഷ്യൽ പ്രഖ്യാപനം എന്ന ചടങ്ങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.നൂഹ് കഴിഞ്ഞ ദിവസം ഗോവയോട് വിട പറയുകയും ചെയ്തിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാമിലാണ് അദ്ദേഹം വിടവാങ്ങൽ പോസ്റ്റ് പങ്കുവെച്ചത്.എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞിട്ടുണ്ട്. രണ്ട് വർഷക്കാലമാണ് ഈ മൊറോക്കൻ താരം ഗോവക്ക് വേണ്ടി കളിച്ചത്.ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹം കടന്നുവരുന്നത്.
അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ നൂഹ് ഉണ്ടാകും. അദ്ദേഹത്തിന്റെ ഗോവയിലെ കണക്കുകൾ ഏറെ അമ്പരപ്പിക്കുന്നതാണ്.മികച്ച പ്രകടനം അദ്ദേഹം അവിടെ നടത്തി എന്നുള്ളതിന്റെ തെളിവുകളാണ് കണക്കുകൾ. 53 മത്സരങ്ങളാണ് അദ്ദേഹം ഗോവക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 55 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 29 ഗോളുകളും 16 അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.
ഈ കണക്കുകൾ ബ്ലാസ്റ്റേഴ്സ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന് തിളങ്ങാൻ കഴിയും എന്നുള്ളതിന്റെ തെളിവുകളാണ് ഇത്.ബ്ലാസ്റ്റേഴ്സിലും താരം ഈ മികവ് പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ലൂണയും നൂഹും ദിമിയുമുള്ള ഒരു ആക്രമണമാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് സ്വപ്നം കാണുന്നത്.