കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാം മത്സരം നാളെയാണ് കളിക്കുക. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക. എന്നാൽ പെപ്ര ഈ മത്സരത്തിൽ ഉണ്ടാവില്ല. അദ്ദേഹത്തിന് സസ്പെൻഷനാണ്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം റെഡ് കാർഡ് കണ്ടിരുന്നു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ചത് നോവ സദോയിയുടെ അഭാവമാണ്. ആദ്യത്തെ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് കൊണ്ടുപോയത് നോവയായിരുന്നു.എന്നാൽ പരിക്കു കാരണം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയും ചെയ്തു.
നാളെത്തെ മത്സരത്തിൽ നോവ കളിക്കുമോ എന്ന് ബ്ലാസ്റ്റേഴ്സ് കോച്ചിനോട് ചോദിക്കപ്പെട്ടിരുന്നു. ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.നോവ കളിക്കാൻ സാധ്യതയുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഉറപ്പിച്ച് പറഞ്ഞിട്ടില്ലെങ്കിലും ഇത് പ്രതീക്ഷക്ക് വക നൽകുന്നതാണ്.നോവ സ്റ്റാർട്ട് ചെയ്യാൻ ഉണ്ടാവില്ല. പക്ഷേ പകരക്കാരനായി കൊണ്ട് കളിച്ചേക്കും.
പെപ്ര ഇല്ലാത്തതുകൊണ്ടുതന്നെ മുന്നേറ്റത്തിൽ ലൂണയും ജീസസുമായിരിക്കും ഉണ്ടാവുക.ഡിഫൻസിൽ ഡ്രിൻസിച്ച്,കോയെഫ് എന്നിവരായിരിക്കും ഇറങ്ങുക. പിന്നീട് രണ്ടാം പകുതിയിലായിരിക്കും നോവ വരിക എന്നാണ് അറിയാൻ കഴിയുന്നത്.നോവ വരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഏറെ ഉഷാറാകും എന്നത് ഉറപ്പാണ്.