നമുക്ക് ഒരുമിച്ച് നേട്ടങ്ങൾ കരസ്ഥമാക്കാം:നൂഹ് സദൂയിയുടെ ആദ്യ സന്ദേശം കണ്ടോ!
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചിരിക്കുന്നു.ഇന്നാണ് ക്ലബ്ബ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. ഒരു കിടിലൻ വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഒരുപാട് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് ഈ താരവുമായി എഗ്രിമെന്റിൽ എത്തിയിരുന്നുവെങ്കിലും അനൗൺസ്മെന്റ് വൈകുകയായിരുന്നു.
2026 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്. ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടിയാണ് കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹം കളിച്ചിട്ടുള്ളത്. മിന്നുന്ന പ്രകടനമാണ് അവിടെ അദ്ദേഹം നടത്തിയിട്ടുള്ളത്. പിന്നീട് കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് നൂഹിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.അതുകൊണ്ടുതന്നെ ട്രാൻസ്ഫർ ഫീ നൽകേണ്ടി വന്നിട്ടില്ല.
വളരെയധികം വേഗതയുള്ള ഈ താരം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരക്ക് മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഏതായാലും ബ്ലാസ്റ്റേഴ്സിൽ ചേർന്നതിനുശേഷമുള്ള ആദ്യ പ്രതികരണം താരം രേഖപ്പെടുത്തിയിട്ടുണ്ട്. നമുക്ക് ഒരുമിച്ച് നേട്ടങ്ങൾ കരസ്ഥമാക്കാം എന്നാണ് താരം പറഞ്ഞിട്ടുള്ളത്. താൻ വളരെയധികം ആവേശഭരിതനാണെന്നും നൂഹ് പറഞ്ഞിട്ടുണ്ട്.
വളരെയധികം പാഷനേറ്റായ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്.അത്തരത്തിലുള്ള ഒരു ക്ലബ്ബിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം ആവേശഭരിതനാണ്. ആരാധകരുടെ എനർജിയും അവരുടെ പിന്തുണയും അവിശ്വസനീയമാണ്. അവരുടെ മുന്നിൽ വച്ചുകൊണ്ട് കളിക്കാൻ ഞാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ്.ടീമിന്റെ വിജയങ്ങൾക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച് നിന്നുകൊണ്ട് നേട്ടങ്ങൾ കരസ്ഥമാക്കാം.ഈ സീസണിൽ നമ്മുടേതായ ഒരു ചരിത്രം രേഖപ്പെടുത്താം,ഇതാണ് നൂഹ് പറഞ്ഞിട്ടുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു പരിചയമുള്ളതുകൊണ്ട് തന്നെ താരം വളരെ വേഗത്തിൽ അഡാപ്റ്റാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തായ്‌ലാൻഡിലേക്ക് ആണ് പോകുന്നത്. അവിടെയാണ് പ്രീ സീസൺ ഉള്ളത്.നൂഹും അവിടേക്ക് തന്നെയായിരിക്കും ജോയിൻ ചെയ്യുക.