ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്നം പറഞ്ഞ് നോവ!
കേരള ബ്ലാസ്റ്റേഴ്സ് പതിനൊന്നാം റൗണ്ട് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. വരുന്ന ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
അതിന് പ്രതികാരം തീർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്.എന്നാൽ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല.എന്തെന്നാൽ അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതായത് വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. അതിൽ നിന്നും കരകയറണമെങ്കിൽ വരുന്ന മത്സരത്തിൽ ബംഗളൂരുവിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തേണ്ടതുണ്ട്.
ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് നോവ സദോയി തന്നെയാണ്.പല മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇന്നത്തെ പ്രസ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്തത് നോവയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.നോവ പറഞ്ഞത് ഇപ്രകാരമാണ്.
‘ ഞങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് സഞ്ചരിക്കുന്നത്.ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം വ്യക്തിഗത പിഴവുകൾ തന്നെയാണ്. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് വിലങ്ങു തടിയായിട്ടുള്ളത് വ്യക്തിഗത പിഴവുകൾ തന്നെയാണ്. പ്രതിരോധനിരയും ഗോൾകീപ്പർമാരുമാണ് പലപ്പോഴും പിഴവുകൾ വരുത്തിവെക്കുന്നത്. അതിന്റെ ഫലമായി കൊണ്ടാണ് തോൽവികൾ ഏറ്റുവാങ്ങേണ്ടി വരുന്നത്. അതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയിട്ടില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിനെ ഇത്തവണ പ്ലേ ഓഫ് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.