കേരള ബ്ലാസ്റ്റേഴ്സ് പതിവുപോലെ വരുന്ന സീസണിൽ വളരെയധികം പ്രതീക്ഷകൾ വെച്ച് പുലർത്തുന്നുണ്ട്. എന്തെന്നാൽ കാര്യമായ മാറ്റങ്ങൾ ഇപ്പോൾ ടീമിനകത്ത് സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.കോച്ചിംഗ് സ്റ്റാഫിൽ മാറ്റം വന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പുതിയ പരിശീലകനായ മികയേൽ സ്റ്റാറേയുടെ കീഴിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.
മാത്രമല്ല, ഇതിനേക്കാൾ കൂടുതൽ ആരാധകരെ ആവേശഭരിതരാക്കുന്നത് നൂഹ് സദൂയി എന്ന സൂപ്പർ താരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഐഎസ്എല്ലിൽ മിന്നുന്ന പ്രകടനം നടത്തിയ താരം ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമാണ്. തകർപ്പൻ പ്രകടനം ഇവിടെയും അദ്ദേഹം നടത്തും എന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ ഇപ്പോൾ ഉള്ളത്. പ്രത്യേകിച്ച് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടേയും നൂഹിന്റെയും ഒരു കൂട്ടുകെട്ട് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
താൻ ഈയിടെ നൽകിയ പുതിയ അഭിമുഖത്തിൽ നൂഹ് ലൂണയെ കുറിച്ച് സംസാരിക്കാൻ സമയം കണ്ടെത്തിയിട്ടുണ്ട്.ലൂണയുടെ കളി ശൈലിയെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നാണ് നൂഹ് പറഞ്ഞിട്ടുള്ളത്.ലൂണ ഒരു അത്ഭുതപ്പെടുത്തുന്ന താരമാണെന്നും നൂഹ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ലൂണ ഒരു അത്ഭുതപ്പെടുത്തുന്ന താരമാണ്. അദ്ദേഹം കളിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്.അദ്ദേഹത്തോടൊപ്പം ഒരു ടീമിൽ ഒരുമിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.ഒരുമിച്ച് വർക്ക് ചെയ്യാൻ കഴിയുന്നതിലും ഹാപ്പിയാണ്,ഇതാണ് മൊറോക്കൻ താരം പറഞ്ഞിട്ടുള്ളത്.
വരുന്ന രണ്ടു പേരും ക്ലിക്ക് ആയാൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കാരണം അത്രയേറെ പ്രതിഭയുള്ള രണ്ടു താരങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ കൈവശമുള്ളത്. കൂടുതൽ വിദേശ താരങ്ങളെ ക്ലബ് ഉടൻതന്നെ കൊണ്ടുവരുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.