പരിശീലകൻ പൊളിയാണ് :നോഹ് സദോയി വിശദീകരിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട താരം വിങ്ങർ നോഹ് സദോയി തന്നെയാണ്.ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. 6 ഗോളുകൾ നേടിയിട്ടുണ്ട്.പുറമേ രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ നിർണായക മത്സരങ്ങളിൽ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് ആരാധകർക്ക് നിരാശ പകരുന്ന കാര്യമാണ്.
പക്ഷേ അത് നോഹിന്റെ പ്രശ്നമല്ല,മറിച്ച് ടീമിന്റെ മൊത്തം പ്രശ്നമാണ്. കഴിഞ്ഞ ബംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ നോഹ് മാത്രമായിരുന്നു മുന്നേറ്റ നിരയിൽ ഒരല്പം എങ്കിലും ചലനം സൃഷ്ടിച്ചിരുന്നത്. ഏതായാലും വരുന്ന ഐഎസ്എല്ലിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുള്ള താരമാണ് നോഹ.കഴിഞ്ഞ രണ്ട് സീസണുകളിലും അദ്ദേഹം ഗംഭീര പ്രകടനം ഗോവക്ക് വേണ്ടി നടത്തിയിട്ടുണ്ട്.
മികയേൽ സ്റ്റാറെക്ക് കീഴിലുള്ള അനുഭവങ്ങളെ കുറിച്ച് ഇപ്പോൾ നോഹ സദോയി സംസാരിച്ചിട്ടുണ്ട്. പരിശീലകൻ പൊളിയാണ് എന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.കോച്ച് ഒരുപാട് കോൺഫിഡൻസ് നൽകുന്നത് സഹായകരമാകുന്നുണ്ടെന്നും നോഹ പറഞ്ഞിട്ടുണ്ട്.ഡ്യൂറന്റ് കപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റാണ് താരവുമായി നടത്തിയ ഇന്റർവ്യൂ പുറത്തുവിട്ടിരിക്കുന്നത്.
‘ ക്ലബ്ബിൽ ചേർന്നതിനുശേഷം പരിശീലകനുമായി എനിക്ക് വളരെയധികം അടുത്ത ബന്ധമാണ് ഉള്ളത്.അദ്ദേഹം അദ്ദേഹത്തിന്റെ പരിശീലക സംഘവും ഒരുപാട് കോൺഫിഡൻസ് എനിക്ക് നൽകുന്നു.അവർ എന്നെ വിശ്വസിക്കുന്നു, അത് ഈ സീസണിൽ ഉടനീളം എന്നെ സഹായിക്കും.പരിശീലകൻ വിശ്വാസമർപ്പിച്ചതിന് എനിക്ക് തിരികെ നൽകണം.അതിനു വേണ്ടി പരമാവധി മികച്ച പ്രകടനം ഞാൻ പുറത്തെടുക്കും ‘ഇതാണ് മൊറോക്കൻ താരം പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ നൽകുന്ന ഒരു പ്രകടനം ഇതുവരെ നടത്തിയിട്ടില്ല. ബംഗളൂരുവിനെതിരെ ക്ലബ്ബിന്റെ പ്രകടനം മോശമായിരുന്നു.അത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്ന കാര്യമായിരുന്നു. വലിയ പ്രതീക്ഷകൾ ഇത്തവണയും ആരാധകർ വച്ച് പുലർത്തുന്നില്ല.