ഇന്ത്യയിലെ എന്റെ ഏറ്റവും മികച്ച സീസണാണ് ഞാൻ ലക്ഷ്യം വെക്കുന്നത്: വ്യക്തമാക്കി നോഹ സദോയി!
കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗിൽ ഗംഭീര പ്രകടനം നടത്തിയ താരമാണ് നോഹ സദോയി.എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്.കഴിഞ്ഞ സീസണൽ 23 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. അതിന് മുൻപത്തെ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും ഒൻപത് അസിസ്റ്റുകളുമായിരുന്നു താരം സ്വന്തമാക്കിയിരുന്നത്.
ഇങ്ങനെ രണ്ട് സീസണുകളിലുമായി കിടിലൻ പ്രകടനം നടത്തിയതിന് ശേഷമാണ് നോഹ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിട്ടുള്ളത്.ഡ്യൂറന്റ് കപ്പിൽ മികച്ച ഒരു തുടക്കം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് 8 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി.രണ്ട് ഹാട്രിക്കുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
എന്തൊക്കെയാണ് ഈ സീസണിലെ തന്റെ വ്യക്തിപരമായ ലക്ഷ്യങ്ങൾ?നോഹ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇന്ത്യയിലെ ഏറ്റവും മികച്ച സീസൺ ഉണ്ടാക്കിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. താരത്തിന്റെ വാക്കുകളെ ഡ്യൂറൻഡ് കപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
‘ ഒരു അറ്റാക്കിങ് താരം എന്ന നിലയിൽ ഗോളുകൾ കൊണ്ടും അസിസ്റ്റുകൾ കൊണ്ടും ടീമിന് കോൺട്രിബ്യൂട്ട് ചെയ്യേണ്ടതുണ്ട്. സാധ്യമാകുന്ന അത്രയും കോൺട്രിബ്യൂഷൻ നടത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സീസൺ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം ‘ഇതാണ് നോഹ് സദോയി പറഞ്ഞിട്ടുള്ളത്.
ഇത്തവണയും ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല. കാരണം അവസാനത്തെ മത്സരത്തിൽ മോശം പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്.കൂടുതൽ സൈനിങ്ങുകൾ ഒന്നും തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും ഒരു ശരാശരി ടീം മാത്രമാണ് ബ്ലാസ്റ്റേഴ്സ് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.