പെപ്രയും ലൂണയും :നോഹ സദോയി പറയുന്നു!
ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുക തന്നെയാണ് ചെയ്തിട്ടുള്ളത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. അതിനെക്കാൾ ആരാധകരെ രോഷാകുലരാക്കിയത് ക്ലബ്ബിന്റെ മോശം പ്രകടനം തന്നെയാണ്. ഒരു പുരോഗതിയും ക്ലബ്ബിന് ഉണ്ടായിട്ടില്ല എന്നുള്ളത് ആ മത്സരത്തിൽ നിന്നും വ്യക്തമായിരുന്നു.
ഡ്രിൻസിച്ചിന്റെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ഗോളുകൾ ക്ലബ്ബിന് വഴങ്ങേണ്ടിവരുമായിരുന്നു. ഡ്യൂറൻഡ് കപ്പിൽ രണ്ട് ദുർബലരായ എതിരാളികൾക്കെതിരെ കൂടുതൽ ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു എന്നുള്ളത് മാത്രമാണ് പോസിറ്റീവായ ഒരു വശം.നോഹ മികച്ച പ്രകടനം നടത്തിയിരുന്നു.6 ഗോളുകളും 3 അസിസ്റ്റുകളും നേടിയിരുന്നു. കൂടാതെ പെപ്രയും മികവ് കാണിച്ചിട്ടുണ്ട്. കോമ്പറ്റീഷനിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം പെപ്രയാണ്.
ലൂണയിൽ നിന്നും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് ഈ കോമ്പറ്റീഷനിൽ ലഭിച്ചിട്ടില്ല.ഈ 2 താരങ്ങളെ കുറിച്ചും ചില കാര്യങ്ങൾ നോഹ സദോയി പറഞ്ഞിട്ടുണ്ട്.രണ്ടുപേരും മികച്ച താരങ്ങൾ ആണെന്നും ഇത്തരത്തിലുള്ള താരങ്ങളുമായി അഡാപ്റ്റാവുക എളുപ്പമുള്ള കാര്യമാണ് എന്നുമാണ് നോഹ സദോയി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഡ്യൂറന്റ് കപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
ലൂണയും പെപ്രയും വളരെയധികം മികച്ച താരങ്ങളാണ്.ഇത്രയധികം ക്വാളിറ്റിയുള്ള താരങ്ങളുമായി ഇഴുകി ചേരുക എന്നുള്ളത് എളുപ്പമുള്ള കാര്യമാണ്. കളത്തിന് പുറത്തും ഞങ്ങൾ തമ്മിൽ വലിയ ബന്ധമാണ് ഉള്ളത്. അത് കളത്തിനകത്തുള്ള ആശയവിനിമയത്തെ കൂടുതൽ എളുപ്പമാക്കുന്നു. അത് കൂടുതൽ സഹായകരമാകുന്നുണ്ട്, ഇതാണ് നോഹ പറഞ്ഞിട്ടുള്ളത്.
ഇനി ഐഎസ്എൽ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ആദ്യ മത്സരം സെപ്റ്റംബർ പതിനഞ്ചാം തീയതി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് നടക്കുക. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. ഒരു ശക്തമായ തിരിച്ചുവരവ് ക്ലബ്ബിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.