കേരള ബ്ലാസ്റ്റേഴ്സിനെ കുറച്ച് നിരവധി റൂമറുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്ന താരങ്ങളെ കുറിച്ചും, ക്ലബ്ബ് വിടാൻ പോകുന്ന താരങ്ങളെ കുറിച്ചും ഒരുപാട് വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്.അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭം കുറിച്ചത് അറിയാൻ സാധിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നൂഹ് സദൂയിയുമായി ബന്ധപ്പെട്ടത് തന്നെയാണ്.
അദ്ദേഹത്തിന്റെ കാര്യത്തിലെ കൂടുതൽ വിവരങ്ങൾ ദി ബ്രിഡ്ജ് ഫുട്ബോൾ ഇപ്പോൾ നൽകി കഴിഞ്ഞിട്ടുണ്ട്.നൂഹ് സദൂയി കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെയാണ്. രണ്ട് വർഷത്തെ ഒരു കോൺട്രാക്ടിൽ അദ്ദേഹം ഒപ്പുവെക്കും. ഇക്കാര്യത്തിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സുമായി അഗ്രിമെന്റിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.2025/26 സീസൺ അവസാനിക്കുന്നത് വരെ അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും.
നിലവിൽ അദ്ദേഹം മറ്റൊരു ഇന്ത്യൻ ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഈ ഐഎസ്എല്ലിൽ ആകെ 17 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് ഈ സീസണോട് കൂടി അവസാനിക്കും.ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്യുക.
ആരുടെ പകരമാണ് നോഹ് വരുന്നതെന്ന് വ്യക്തമല്ല.ദിമിയുടെ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബിന് താല്പര്യമുണ്ടെങ്കിലും യാതൊരുവിധ പുരോഗതിയും ഇല്ല.പെപ്ര,ജോഷുവ സോറ്റിരിയോ എന്നിവർക്ക് ക്ലബ്ബുമായി ഒരു വർഷത്തെ കോൺട്രാക്ട് കൂടി അവശേഷിക്കുന്നുണ്ട്.ഇതിൽ സോറ്റിരിയോ ക്ലബ്ബിനകത്തു തുടരും.പെപ്രയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.ഏതായാലും നൂഹ് അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാകും.
മൊറോക്കോയുടെ നാഷണൽ ടീമിന് വേണ്ടി നാലു മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്.2020 ആഫ്രിക്കൻ ചാമ്പ്യൻസ് കപ്പിന്റെ സെമിഫൈനലിലും ഫൈനലിലും കളിച്ചിട്ടുള്ള താരമാണ് നൂഹ്. മുപ്പതുകാരനായ താരത്തെ 2022/23 സീസണിലായിരുന്നു ഗോവ സ്വന്തമാക്കിയിരുന്നത്.ആകെ ക്ലബ്ബിനുവേണ്ടി 24 ഗോളുകളും14 അസിസ്റ്റുകളും സ്വന്തമാക്കാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.