മുംബൈ സിറ്റിക്ക് താല്പര്യം,നൂഹ് സദൂയി ബ്ലാസ്റ്റേഴ്സിൽ എത്തില്ലേ? എന്താണ് പുതിയ വിവരങ്ങൾ!

കേരള ബ്ലാസ്റ്റേഴ്സിന് പതിവുപോലെ ഇത്തവണയും സീസൺ അവസാനിപ്പിക്കേണ്ടി വന്നു. കിരീടങ്ങൾ ഒന്നും നേടാനാവാതെ മറ്റൊരു സീസൺ കൂടി കടന്ന് പോവുകയാണ്.ഇനി അടുത്ത സീസണിൽ കാര്യമായ മാറ്റങ്ങൾ ക്ലബ്ബിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.പല വിദേശ താരങ്ങളും വിടാനുള്ള ഒരുക്കത്തിലാണ്.

അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്താനായി കൂടുതൽ മികച്ച താരങ്ങളെ ക്ലബ്ബിന് ആവശ്യമാണ്.അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരുന്നു.ഗോവയുടെ മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയുമായി ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലബ്ബുമായി അദ്ദേഹം വെർബൽ അഗ്രിമെന്റിൽ എത്തി എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

അദ്ദേഹത്തിന്റെ കാര്യത്തിലെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. അതായത് താരത്തെ സ്വന്തമാക്കാൻ മുംബൈക്കും താൽപര്യമുണ്ട്.പക്ഷേ നൂഹിന് സംശയങ്ങൾ ഒന്നുമില്ല.അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ തന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ടോ അതിലധികമോ വർഷത്തെ കരാറിലാണ് അദ്ദേഹം ക്ലബ്ബുമായി ഒപ്പുവക്കുക.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം അദ്ദേഹം ഉണ്ടാകും. ഇതുവരെ തീരുമാനങ്ങളിൽ അദ്ദേഹം മാറ്റമൊന്നും വരുത്തിയിട്ടില്ല.എഫ്സി ഗോവക്ക് വേണ്ടി കളിക്കുന്ന ഈ താരം ഫ്രീ ഏജന്റായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുക.ഐഎസ്എല്ലിൽ ഈ സീസണിൽ 20 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Kerala BlastersNoah Sadaoui
Comments (0)
Add Comment