നൂഹ് കേരള ബ്ലാസ്റ്റേഴ്സ് സന്ദർശിക്കും!
കേരള ബ്ലാസ്റ്റേഴ്സിനെ കുറച്ച് നിരവധി റൂമറുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്ന താരങ്ങളെ കുറിച്ചും, ക്ലബ്ബ് വിടാൻ പോകുന്ന താരങ്ങളെ കുറിച്ചും ഒരുപാട് വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്.അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭം കുറിച്ചത് അറിയാൻ സാധിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നൂഹ് സദൂയിയുമായി ബന്ധപ്പെട്ടത് തന്നെയാണ്.
അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സുമായി അഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നുള്ള വാർത്ത നേരത്തെ തന്നെ പുറത്തേക്ക് വന്നതാണ്.ഇക്കാര്യം ഒഫീഷ്യലായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.പക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെയാണ് എന്നത് മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഗോവയുടെ താരമാണ് നൂഹ്.രണ്ട് വർഷത്തെ ക്ലബ്ബുമായുള്ള കോൺട്രാക്ട് പൂർത്തിയാവുകയാണ്. അത് പുതുക്കാതെ ഫ്രീ ഏജന്റായി കൊണ്ടാണ് ഈ മൊറോക്കൻ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.
നിലവിൽ ഗോവ സെമി ഫൈനൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ പാദ സെമി ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവ മുംബൈയോട് പരാജയപ്പെട്ടിരുന്നു.ഇനി രണ്ടാം പാദം കൂടി നടക്കാനുണ്ട്. ഏതായാലും ഗോവയുടെ സീസൺ അവസാനിച്ചു കഴിഞ്ഞാൽ നൂഹ് നേരെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരും.
ക്ലബ്ബിനെ സന്ദർശിക്കുകയാണ് അദ്ദേഹം ചെയ്യുക. എന്നിട്ട് മാത്രമാണ് അദ്ദേഹം തന്റെ രാജ്യത്തേക്ക് പോവുക. അതായത് താരം ബ്ലാസ്റ്റേഴ്സ് താരമായി എന്നതിന്റെ ഒരു സ്ഥിരീകരണം കൂടിയാണ് ഇത്. മികച്ച പ്രകടനം ഈ സീസണിൽ നൂഹ് പുറത്തെടുക്കുന്നുണ്ട്.ഐഎസ്എല്ലിൽ 20 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.