കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലായിരുന്നു നോവ സദോയിയെ സ്വന്തമാക്കിയിരുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോവ തന്നെയായിരുന്നു. പിന്നീട് പരിക്ക് കാരണം ചില മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.മഞ്ഞയോടുള്ള ഇഷ്ടം അദ്ദേഹം ഇപ്പോൾ പുതിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് ബ്രസീൽ ടീമിന്റെ ജേഴ്സി ഒരുപാട് ധരിക്കുമായിരുന്നു എന്ന് നോവ പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് നോക്കാം.
‘മഞ്ഞ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.കുട്ടിക്കാലത്ത് ബ്രസീൽ ടീമിന്റെ ജേഴ്സി ഞാൻ എപ്പോഴും ധരിക്കുമായിരുന്നു. നിങ്ങൾക്ക് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും, കഴിഞ്ഞ വർഷം എനിക്ക് ആറ് ബൂട്ടുകളായിരുന്നു ഉണ്ടായിരുന്നത്.ആ 6 ബൂട്ടുകളും മഞ്ഞ കളറായിരുന്നു ‘ ഇതാണ് നോവ പറഞ്ഞിട്ടുള്ളത്.
അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയെയും അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നു എന്നർത്ഥം.നോവ പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായത് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മികച്ച പ്രകടനം അദ്ദേഹത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.