കണക്കുകൾ സംസാരിക്കുന്നു, വന്നതിനുശേഷം ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയ താരം നോഹ തന്നെ!
2022-23 സീസണിലാണ് മൊറോക്കൻ താരമായ നോഹ സദോയി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത്.എഫ്സി ഗോവക്ക് വേണ്ടി രണ്ട് സീസണുകളാണ് താരം കളിച്ചിട്ടുള്ളത്.രണ്ട് സീസണുകളിലും ഗംഭീര പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോളുകളും അസിസ്റ്റുകളും അദ്ദേഹം ഒരുപാട് സ്വന്തമാക്കി.തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിലും ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ഡ്യൂറൻഡ് കപ്പിലും ഇന്ത്യൻ സൂപ്പർ ലീഗിലും ആയി 9 മത്സരങ്ങൾ കളിച്ച താരം 12 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. 9 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിട്ടുള്ളത്.ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ഗോളടിച്ചു കഴിഞ്ഞു. മൂന്ന് മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഐഎസ്എല്ലിൽ എത്തിയത് മുതൽ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയ താരം നോഹ തന്നെയാണ്. 2022 /23 സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം നോഹയാണ്. 38 ഗോളുകളിലാണ് അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. മോഹൻ ബഗാൻ താരമായ ദിമി പെട്രറ്റോസിനെയാണ് അദ്ദേഹം മറികടന്നിട്ടുള്ളത്.
രണ്ടാം സ്ഥാനത്തുള്ള പെട്രറ്റോസിന്റെ ഗോൾ പങ്കാളിത്തങ്ങൾ 37 ആണ്. മൂന്നാം സ്ഥാനത്ത് ലാലിയൻസുവല ചാങ്തെയാണ് വരുന്നത്.32 ഗോളുകളിൽ അദ്ദേഹം പങ്കാളിത്തം അറിയിച്ചിട്ടുണ്ട്. നാലാം സ്ഥാനത്ത് ഒഡീഷയുടെ താരമായ ഡിയഗോ മൗറിഷിയോ വരുന്നു.31 ഗോളുകളിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ദിമിയാണ് അഞ്ചാം സ്ഥാനത്ത്.
അദ്ദേഹം 30 ഗോളുകളിലാണ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. ഇങ്ങനെ മികച്ച താരങ്ങളുടെ ഒരു പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത് നോഹ തന്നെയാണ്.വരുന്ന മത്സരങ്ങളിൽ കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് മത്സരങ്ങൾ അരങ്ങേറുക.