കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയോട് തോൽവി ഏറ്റുവാങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.മെന്റസ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ഡയസ് ഒരു ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ പെനാൽറ്റിയിലൂടെ ജീസസാണ് നേടിയത്.
ഈ മത്സരത്തിന്റെ ലൈനപ്പ് വരുന്ന സമയത്ത് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയ ഒരു കാര്യമുണ്ടായിരുന്നു. എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായ നോവ സദോയി ഈ മത്സരത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് പരിക്കാണ്. അദ്ദേഹത്തിന്റെ പരിക്കിന്റെ അപ്ഡേറ്റ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പങ്കുവെച്ചിട്ടുണ്ട്.പരിക്ക് ഗുരുതരമല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്റ്റാറേ പറഞ്ഞത് നോക്കാം.
‘നോവയുടെ പരിക്ക് ഗുരുതരമല്ല. പക്ഷേ അവസാനത്തെ ട്രെയിനിങ് സെഷന് ശേഷം അദ്ദേഹം പൂർണ്ണ ഫിറ്റ്നസിൽ എത്തിയിരുന്നില്ല.അതുകൊണ്ടാണ് ഈ മത്സരത്തിന് ഉണ്ടാകാതിരുന്നത്.എന്നാൽ നല്ല നിലയിൽ തന്നെയാണ് അദ്ദേഹത്തിന്റെ പരിക്കിനെ ഞങ്ങൾ കൈകാര്യം ചെയ്യുന്നത് ‘ ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച് പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ അദ്ദേഹം ഇല്ലാത്തത് ശരിക്കും തിരിച്ചടിയായി.ഗോളടിക്കാൻ ആളില്ലാതെ പോവുകയായിരുന്നു. അടുത്ത മത്സരത്തിൽ നോവ തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ടുവെങ്കിലും ആരാധകർ പോസിറ്റീവിലേക്കാണ് നോക്കുന്നത്. മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു എന്നതാണ് ആരാധകർ കാണുന്ന ഏറ്റവും വലിയ പോസിറ്റീവ്.