കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും ആരാധകർക്ക് ആശ്വാസം നൽകിയ പ്രകടനം നോഹ സദോയിയുടേത് തന്നെയാണ്. മുന്നേറ്റ നിരയിൽ കുറച്ചെങ്കിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ നീക്കങ്ങൾ തന്നെയാണ്. എന്നാൽ മികച്ച രൂപത്തിൽ പിന്തുണ നൽകാൻ വേറെ താരങ്ങൾ ഇല്ലാതെ പോയി എന്നത് തിരിച്ചടിയാവുകയായിരുന്നു. പ്രത്യേകിച്ച് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം തിരിച്ചടിയായി.
ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ താരമാണ് നോഹ സദോയി.ഈ സീസണിൽ കൂടുതൽ ഗോളുകൾ അദ്ദേഹം നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതായാലും താരത്തിന്റെ വരവിനെ കുറിച്ച് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.നോഹ തങ്ങൾക്കൊപ്പമുള്ളത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അഡ്രിയാൻ ലൂണയുടെ വാക്കുകളിലേക്ക് പോകാം.
‘നോഹ ഒരു ടോപ് പ്ലെയറാണ്.കളത്തിന് പുറത്തും അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്.അദ്ദേഹം ഞങ്ങളോടൊപ്പം ഉള്ളതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്.ഗോളുകൾ നേടാൻ ഞങ്ങൾ അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ട്.അദ്ദേഹത്തിന് അസിസ്റ്റുകൾ നൽകേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ക്വാളിറ്റിയേ ഞങ്ങൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.അദ്ദേഹം ഇവിടെയുള്ളതിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സും തമ്മിലാണ് അടുത്ത മത്സരം കളിക്കുക. വരുന്ന ഞായറാഴ്ച കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ ലൂണ തിരിച്ചെത്തും എന്നുള്ള കാര്യം പരിശീലകൻ അറിയിച്ചിട്ടുണ്ട്.ലൂണയും നോഹയും തമ്മിലുള്ള കൂട്ടുകെട്ട് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.