നോഹക്ക് സസ്പെൻഷനാണോ എന്ന കാര്യത്തിൽ വിശദീകരണവുമായി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിന്റെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക.വരുന്ന പതിനഞ്ചാം തീയതിയാണ് ഈ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്.വിജയിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് തുടങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.എന്നാൽ ക്ലബ്ബിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്ത പുറത്തേക്ക് വന്നിരുന്നു.
നോഹ സദോയിക്ക് സസ്പെൻഷനാണ്,അദ്ദേഹത്തിന് ആദ്യമത്സരം കളിക്കാൻ കഴിയില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. കാരണം കഴിഞ്ഞ ഐഎസ്എല്ലിന്റെ സെമിഫൈനലിൽ രണ്ട് യെല്ലോ കാർഡുകൾ നോഹക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ തൊട്ടടുത്ത മത്സരത്തിൽ അദ്ദേഹത്തിന് സസ്പെൻഷനായിരിക്കും.ഗോവ ഫൈനലിൽ എത്താത്തതിനാൽ ആ സസ്പെൻഷൻ അവിടെ സംഭവിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ ഈ സീസണിലെ ആദ്യ മത്സരം അദ്ദേഹത്തിന് നഷ്ടമാകും എന്നായിരുന്നു റൂമറുകൾ. എന്നാൽ ഇക്കാര്യത്തിൽ തന്റെ അറിവ് വെച്ചുള്ള ഒരു വിശദീകരണം മെർഗുലാവോ നൽകിയിട്ടുണ്ട്.അതായത് റെഡ് കാർഡുകൾക്ക് മാത്രമാണ് ഇത് ബാധകം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
യെല്ലോ കാർഡുകളുടെ കണക്കുകൾ ആ ടൂർണമെന്റിൽ തന്നെ, അല്ലെങ്കിൽ എഡിഷനിൽ തന്നെ അവസാനിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. തൊട്ടടുത്ത ടൂർണമെന്റിൽ അത് ബാധകമാവില്ല. മറിച്ച് റെഡ് കാർഡ് ആണ് ലഭിച്ചില്ലെങ്കിൽ തൊട്ടടുത്ത സീസണിൽ ബാധകമാവും. അതുകൊണ്ടുതന്നെ നോഹ സദോയിക്ക് ആദ്യം മത്സരം നഷ്ടമാവില്ല എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ട് പറയാം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അതായത് നോഹക്ക് മത്സരം നഷ്ടമാവുകയാണെങ്കിൽ അത് മെർഗുലാവോ അറിയിക്കുക തന്നെ ചെയ്യും.ഏതായാലും നിലവിൽ നോഹ കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാട്ടിലേക്ക് മടങ്ങിയ അഡ്രിയാൻ ലൂണക്ക് ആദ്യ മത്സരം നഷ്ടമാവാൻ സാധ്യതയുണ്ട്.