കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടത്തിന് വേണ്ടി ഇന്ന് ഇറങ്ങുകയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ വിജയ വഴിയിൽ തിരിച്ചെത്തേണ്ടതുണ്ട്. അതിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കൊച്ചിയിൽ വച്ചാണ് ഈ മത്സരം നടക്കുന്നത്.അതുകൊണ്ടുതന്നെ പതിവ് പോലെ വൻ ആരാധക പിന്തുണ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ആരാധകരുടെ പിന്തുണയോടുകൂടി ആദ്യ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഇന്നും അത് ആവർത്തിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
കൊച്ചിയിലെ ആരാധക കൂട്ടത്തെക്കുറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായ യുവാൻ പെഡ്രോയോട് ചോദിക്കപ്പെട്ടിരുന്നു.അതായത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സാന്നിധ്യം തിരിച്ചടിയാകുമോ എന്നായിരുന്നു ചോദ്യം.ഞങ്ങൾ ആരാധകർക്കെതിരെ അല്ലല്ലോ കളിക്കുന്നത് എന്നാണ് നോർത്ത് ഈസ്റ്റ് കോച്ച് മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.
The stage is set, and our fans are buzzing! ⚽🔥
— Kerala Blasters FC (@KeralaBlasters) October 21, 2023
Last Chance! Hurry and get your tickets for #KBFCNEU from the Stadium Box Office or from ➡️ https://t.co/hHL92VGPhh #KBFCNEU #KBFC #KeralaBlasters pic.twitter.com/MtYT7TJSN8
ആരാധകരുടെ സാന്നിധ്യം ഞങ്ങൾക്ക് ബുദ്ധിമുട്ടാവില്ല.കാരണം ഞങ്ങൾ ആരാധകർക്കെതിരെ അല്ലല്ലോ കളിക്കുന്നത്.കളിക്കളത്തിൽ താരങ്ങൾ മാത്രമാണ് ഉണ്ടാവുക.തീർച്ചയായും ആരാധകർ ഉണ്ടാവുക എന്നത് നല്ല കാര്യമാണ്.സ്റ്റേഡിയം മുഴുവനും നിറയട്ടെ.അതും നല്ല കാര്യമാണ്.അവർക്ക് മുന്നിൽ മികച്ച ഒരു ഫുട്ബോൾ നടത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” നോർത്ത് ഈസ്റ്റ് പരിശീലകൻ പറഞ്ഞു.
Back home and back with the Yellow Army tomorrow! 😍💛
— Kerala Blasters FC (@KeralaBlasters) October 20, 2023
Be part of our next home game! Book your tickets now ➡️ https://t.co/hHL92VHn6P
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnvjll#KBFCNEU #KBFC #KeralaBlasters pic.twitter.com/dY7auUSkSe
കണക്കുകൾ നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒന്നിൽ പോലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടില്ല. അത് തുടരാൻ ഉറച്ചു കൊണ്ടാവും ക്ലബ്ബ് ഇന്ന് ഇറങ്ങുന്നത്. എന്നാൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ഇപ്പോൾ നോർത്ത് ഈസ്റ്റിനും സാധിക്കുന്നുണ്ട്.