ബ്ലാസ്റ്റേഴ്സ് താരത്തെ ഒഡീഷ സ്വന്തമാക്കി,മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സിൽ നിന്നും റാഞ്ചാൻ ക്ലബ്ബ്!

2020 ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിൽ നിന്നും ഗിവ്സൺ സിങ്ങിനെ സ്വന്തമാക്കിയത്. മധ്യനിരതാരമായ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കുറച്ച് മത്സരങ്ങൾ കളിച്ചു. അതിനുശേഷം ചെന്നൈയിൻ സിറ്റി അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയത് മറ്റൊരു ക്ലബ്ബായ ഒഡീഷയാണ്.

ഒഡീഷ്യയിൽ താരത്തിന് അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.പക്ഷേ താരത്തിന്റെ കാര്യത്തിൽ അവർ സംതൃപ്തരാണ്. അതുകൊണ്ടുതന്നെ 22 വയസ്സുള്ള ഈ താരത്തെ ഒഡീഷാ നിലനിർത്തിയിട്ടുണ്ട്. ലോൺ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തെ പെർമനന്റ് ട്രാൻസ്ഫറിൽ ഒഡീഷാ സ്വന്തമാക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ താരത്തെ പൂർണ്ണമായും നഷ്ടമായി കഴിഞ്ഞു.

രണ്ടോ അതിലധികമോ വർഷത്തെ ഒരു കരാറാണ് ഗിവ്സൺ സിങ്ങിന് ഒഡീഷാ നൽകിയിട്ടുള്ളത്.എന്നാൽ ഇതുകൊണ്ടും അവസാനിച്ചിട്ടില്ല. മറ്റൊരു ബ്ലാസ്റ്റേഴ്സ് താരത്തെ കൂടി സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ഒഡീഷയുള്ളത്.എന്നാൽ ആ താരം ആരാണ് എന്നത് വ്യക്തമല്ല.പല റൂമറുകളും ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നു കേൾക്കുന്നുണ്ട്.

ഹോർമിപാം,പ്രീതം കോട്ടാൽ എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അവരെ കൈവിടേണ്ടതില്ല എന്ന നിലപാടിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്. സാധ്യത കൂടുതൽ പ്രബീർ ദാസിനാണ്.അദ്ദേഹത്തെ വിൽക്കാൻ ക്ലബ്ബ് റെഡിയാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.കൂടാതെ രാഹുൽ,ഇഷാൻ എന്നിവരുടെ പേരുകളൊക്കെ തന്നെയും ഉയർന്നു കേൾക്കുന്നുണ്ട്.ഏതായാലും താരം ആരാണ് എന്ന് വ്യക്തമല്ല. പക്ഷേ ഒഡീഷ ശ്രമങ്ങൾ തുടരുകയാണ്.

Givson SinghKerala BlastersTransfer News
Comments (0)
Add Comment