റോയ് കൃഷ്ണയുടെ കാര്യത്തിൽ തീരുമാനമായി!
ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഒഡീഷയുടെ സൂപ്പർ താരമായ റോയ് കൃഷ്ണക്ക് സാധിച്ചിരുന്നു.22 ലീഗ് മത്സരങ്ങളായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. 12 ഗോളുകളും രണ്ട് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിലായിരുന്നു താരം രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയിരുന്നത്.
അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോട് കൂടി പൂർത്തിയായിരുന്നു. അദ്ദേഹത്തിന്റെ ഭാവിയുടെ കാര്യത്തിൽ ഒരുപാട് സംശയങ്ങൾ നിലനിന്നിരുന്നു.താരത്തെ ഒഡീഷ കൈവിടാൻ സാധ്യതയുണ്ട് എന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോർട്ടുകൾ. പക്ഷേ അദ്ദേഹത്തെ ക്ലബ്ബ് നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷം കൂടി അദ്ദേഹത്തെ ഒഡീഷയുടെ ജേഴ്‌സിയിൽ നമുക്ക് കാണാൻ സാധിച്ചേക്കും.
ഒരു വർഷത്തേക്ക് അദ്ദേഹത്തെ കോൺട്രാക്ട് പുതുക്കുകയാണ് ചെയ്യുക. മികച്ച തീരുമാനമാണ് ഒഡീഷ എടുത്തുതെന്ന് പ്രമുഖ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വളരെയധികം കഠിനാധ്വാനം ചെയ്യുന്ന, ഗോളുകൾ നൽകുന്ന ഒരു താരമാണ് റോയ് എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഐഎസ്എല്ലിൽ വളരെയധികം പരിചയസമ്പത്തുള്ള താരമാണ് റോയ് കൃഷ്ണ.മോഹൻ ബഗാന് വേണ്ടിയാണ് അദ്ദേഹം ഐഎസ്എല്ലിൽ കളിക്കുന്നത്. 2019 മുതൽ 2022 വരെ അവിടെ തുടർന്നു. പിന്നീട് ഒരു വർഷക്കാലം ബംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ചതിനുശേഷമാണ് ഇദ്ദേഹം ഒഡീഷയിൽ എത്തിയത്. ഏതായാലും അടുത്ത സീസണിലും ഇദ്ദേഹം ഒഡീഷയുടെ മുന്നേറ്റ നിരയിൽ ഉണ്ടാകും.