പിറന്നത് ലോകോത്തര ഗോൾ,ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു,ഇനി ബ്ലാസ്റ്റേഴ്സിന്റെ ഊഴം.
പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന രണ്ട് കരുത്തർ തമ്മിലായിരുന്നു ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റുമുട്ടിയിരുന്നത്. ഒഡീഷയും ഗോവയും തമ്മിലുള്ള മത്സരം ആരാധകർ ഏറെ ആവേശത്തോടെ നോക്കിയ മത്സരമാണ്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു ഒഡീഷ്യ ഈ മത്സരത്തിന് എത്തിയിരുന്നത്. അതേസമയം ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു തോൽവി പോലും വഴങ്ങാതെയായിരുന്നു ഗോവ ഈ മത്സരത്തിന് എത്തിയിരുന്നത്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും അനുകൂലമായ കാര്യം എന്നത് ഈ മത്സരത്തിൽ സമനില പിറക്കുക എന്നതാണ്.അതായത് രണ്ട് ടീമുകളും രണ്ട് പോയിന്റുകൾ ഡ്രോപ്പ് ചെയ്താൽ അത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുക കേരള ബ്ലാസ്റ്റേഴ്സിന് തന്നെയായിരിക്കും.അങ്ങനെ ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ചത് തന്നെ ഇന്നലെ സംഭവിച്ചിട്ടുണ്ട്.രണ്ട് ടീമുകളും പോയിന്റ് ഡ്രോപ്പ് ചെയ്തിട്ടുണ്ട്.മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് രണ്ട് ടീമുകളും മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റോയി കൃഷ്ണയിലൂടെ ഒഡീഷ ലീഡ് എടുത്തിരുന്നു.പക്ഷേ പിന്നീട് ഒരു ലോകോത്തര ഗോളാണ് ഗോവക്ക് വേണ്ടി ജയ് ഗുപ്ത. മത്സരത്തിന്റെ 37ആം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്നും ഒരു കിടിലൻ ഷോട്ടിലൂടെയാണ് ഗുപ്ത ഗോൾ നേടിയത്.ഇതോടെ ഗോവ സമനില പിടിക്കുകയായിരുന്നു.
പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ല.ഇതോടെ രണ്ട് ടീമുകളും സമനിലയിൽ പിരിഞ്ഞു. നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 31പോയിന്റുള്ള ഒഡീഷ ഒന്നാം സ്ഥാനത്താണ് ഉള്ളത്. 12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ഗോവ രണ്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്.അടുത്ത രണ്ട് മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒഡീഷയെ മറികടക്കാൻ സാധിക്കും.അതുകൊണ്ടുതന്നെ ഈ രണ്ടു ടീമുകളും പോയിന്റ് ഡ്രോപ്പ് ചെയ്തത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്.
ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ഊഴമാണ്.വിജയിക്കുക എന്നുള്ളതാണ് ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടത്.മറ്റെന്നാൾ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടേണ്ടതുണ്ട്.അതിനുശേഷം ചെന്നൈയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ആ മത്സരത്തിലും വിജയം സ്വന്തമാക്കാനായാൽ കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായിരിക്കും.