അടി,സംഘർഷം,റെഡ് കാർഡുകൾ,എതിരാളികൾ പോയിന്റുകൾ ഡ്രോപ്പ് ചെയ്തു,ബ്ലാസ്റ്റേഴ്സിനോട് ചെയ്തത് ഉണ്ടാകുമോ.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്‌സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.വളരെയധികം ആവേശഭരിതവും സംഘർഷഭരിതവും ആയിരുന്നു ഈ മത്സരം.ഒടുവിൽ മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.

മത്സരത്തിന്റെ 31ാം മിനിറ്റിൽ അഹ്‌മദ്‌ ജാഹൂ പെനാൽറ്റിയിലൂടെ ഒഡീഷക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ജാഹൂ ലീഡ് വർദ്ധിപ്പിച്ചു.മൗറിഷിയോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഇങ്ങനെ രണ്ട് ഗോളുകളുടെ ലീഡിലാണ് ആദ്യപകുതിയിൽ ഒഡീഷ കളം വിട്ടത്.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.58ആം മിനിറ്റിൽ അർമാണ്ടോ സാദിക്കു ഒരു ഗോൾ മടക്കുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ സാദിക്കു ഒരു ഗോൾ കൂടി നേടി. ഇതോടെ മത്സരം സമനിലയിലായി. ഒഡീഷ്യ വിജയം ഉറപ്പിച്ചിരുന്ന ഒരു സമയത്താണ് മോഹൻ ബഗാൻ തിരിച്ചടിച്ചത്. പക്ഷേ ഈ റിസൾട്ട് ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. എന്തെന്നാൽ പ്രധാനപ്പെട്ട രണ്ട് എതിരാളികളാണ് പോയിന്റുകൾ നഷ്ടപ്പെടുത്തിയത്.

രണ്ട് ടീമുകളും രണ്ട് വീതം പോയിന്റുകൾ നഷ്ടപ്പെടുത്തി.പക്ഷേ മത്സരശേഷം സംഘർഷഭരിതമായിരുന്നു.രണ്ട് ടീമിലെയും താരങ്ങൾ പരസ്പരം ഏറ്റുമുട്ടി. മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഒഡീഷ താരമായ റോയ് കൃഷ്ണയുമായി ഏറ്റുമുട്ടിയിരുന്നു. നേരത്തെ തന്റെ കീഴിൽ കളിച്ചിട്ടുള്ള താരമാണ് റോയ് കൃഷ്ണ.മാത്രമല്ല എല്ലാ താരങ്ങളും പരസ്പരം സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു.

അതിന്റെ ഫലമായിക്കൊണ്ട് യുവാൻ,ഡിയഗോ മൗറിഷിയോ എന്നിവർക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഈ സംഘർഷത്തിന്റെ പേരിൽ എന്തു നടപടി ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ എടുക്കും എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അറിയേണ്ടത്.കാരണം ബ്ലാസ്റ്റേഴ്സിനോട് അവർ ചെയ്തത് മറന്നിട്ടില്ല.

ഡ്രിൻസിച്ച്,പ്രബീർ എന്നിവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് അച്ചടക്ക കമ്മിറ്റി വിലക്കിയിരുന്നു.ഇന്നലത്തെ മത്സരത്തിൽ സംഘർഷം നടത്തിയ താരങ്ങൾക്ക് ഇതുപോലെയുള്ള നടപടികൾ നേരിടേണ്ടി വരുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അതല്ല മറ്റുള്ളവർക്ക് ഒരു നീതി,ബ്ലാസ്റ്റേഴ്സിന് മറ്റൊരു നീതി എന്ന തലത്തിലേക്ക് കാര്യങ്ങൾ മാറുമോ എന്നതും നോക്കി കാണേണ്ട കാര്യമാണ്.

indian Super leagueMohun Bagan Super GiantsOdisha Fc
Comments (0)
Add Comment