ഒടുവിൽ അർജന്റീന കേരളത്തിലേക്ക് വരുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്!
ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ നേരത്തെ തന്നെ കേരള ഗവൺമെന്റ് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. വലിയ സാമ്പത്തിക ചിലവ് വരുന്ന ഒന്നായതിനാൽ അത് സാധ്യമാവില്ല എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏത് വിധേനയും അത് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് കേരള ഗവൺമെന്റും കായിക മന്ത്രിയും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊണ്ട് കായിക മന്ത്രി സ്പെയിനിലേക്ക് പറന്നിരുന്നു.
മാഡ്രിഡിൽ വെച്ചുകൊണ്ട് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രതിനിധികളുമായി അദ്ദേഹം ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂലമായ കാര്യങ്ങൾ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. കേരളത്തിൽ കളിക്കാൻ അർജന്റീന തയ്യാറായി കഴിഞ്ഞിട്ടുണ്ട്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരു സൗഹൃദ മത്സരം സംഘടിപ്പിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടി എന്നോണം അർജന്റീനയുടെ പ്രതിനിധി സംഘം വരുന്ന നവംബർ മാസത്തിൽ കൊച്ചിയിലെത്തും.
അതായത് കലൂർ സ്റ്റേഡിയം പരിശോധിക്കുവാൻ വേണ്ടിയാണ് ഇവർ നവംബറിൽ വരിക.മത്സരം നടത്താൻ സ്റ്റേഡിയം പ്രാപ്തമാണ് എന്ന് തെളിഞ്ഞാൽ അവർ അപ്പ്രൂവൽ നൽകിയേക്കും. മാത്രമല്ല വേറെയും പ്രോഗ്രാമുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് നടക്കുന്നുണ്ട്. മലപ്പുറത്ത് അർജന്റീന ഒരു അക്കാദമി നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ പ്രതിഭകളെ കണ്ടെത്താൻ ഇത് സഹായകരമായക്കും.
എന്നാൽ അർജന്റീനയുടെ മത്സരം എന്നാണ് നടക്കുക എന്നുള്ളത് വ്യക്തമല്ല.നിലവിൽ വളരെയധികം ടൈറ്റ് ഷെഡ്യൂൾ ആണ് അർജന്റീനക്ക് ഉള്ളത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും ഫൈനലിസിമയും വേൾഡ് കപ്പും അടക്കം നിരവധി മത്സരങ്ങൾ അർജന്റീനക്ക് വരുന്ന വർഷങ്ങളിൽ കളിക്കേണ്ടതുണ്ട്.അതുകൊണ്ടുതന്നെ കൊച്ചിയിൽ കളിക്കാൻ തീയതി ലഭിക്കുക എന്നുള്ളത് വളരെ സങ്കീർണമായ ഒരു കാര്യമാണ്.
വർഷങ്ങൾക്കു മുൻപ് കൊൽക്കത്തയിൽ അർജന്റീന കളിച്ചിട്ടുണ്ട്.ലയണൽ മെസ്സി അവിടെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഏതായാലും മെസ്സിയെയും സംഘത്തെയും കേരളത്തിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള അശ്രാന്ത പരിശ്രമങ്ങളിലാണ് കേരള ഗവൺമെന്റ് ഇപ്പോൾ ഉള്ളത്.