കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി നടന്ന ഐഎസ്എൽ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സിന് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഈ തോൽവിയുടെ ആഘാതം വളരെ വലുതാണ്.
ഡെർബി മത്സരം ആയതുകൊണ്ട് തന്നെ നിരവധി ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ വേണ്ടി കൊച്ചി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒരുപാട് ബാനറുകൾ ഒരുക്കുകയും ചെയ്തിരുന്നു. ആരാധകർ അവർക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം ഈ മത്സരത്തിൽ ചെയ്തിരുന്നു. മത്സരത്തിന്റെ മുഴുവൻ സമയവും അവർ താരങ്ങളെ സപ്പോർട്ട് ചെയ്തുകൊണ്ട് ചാന്റ് പാടിയിരുന്നു.
നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയമായിരുന്നു കൊച്ചിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഒഫീഷ്യൽ അറ്റൻഡൻസായി രേഖപ്പെടുത്തിയിട്ടുള്ളത് 34924 ആണ്. പക്ഷേ ആരാധകർക്ക് ഈ കണക്കിൽ വലിയ സംശയങ്ങൾ ഉണ്ട്. ഇത് ശരിയായ കണക്കല്ല എന്നാണ് പലരും ആരോപിക്കുന്നത്.
ചുരുങ്ങിയത് 40000 ത്തോളം ആരാധകർ ഉണ്ടാകും എന്നാണ് പല ആരാധകരും വിശ്വസിക്കുന്നത്. എത്രയധികം ആരാധകർ പോലും ഇല്ലാത്ത മോഹൻ ബഗാന്റെ പല മത്സരങ്ങളിലും ഇതിനേക്കാൾ വലിയ കണക്കുകൾ കാണാൻ സാധിക്കാറുണ്ട്. എന്നാൽ കൊച്ചി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ഈ അറ്റൻഡൻസ് കുറയുന്നു എന്നാണ് പലരും ആരോപിക്കുന്നത്.ഏതായാലും ഒരു വലിയ ആരാധക കൂട്ടം തന്നെയായിരുന്നു കഴിഞ്ഞ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്. പക്ഷേ പരാജയപ്പെട്ടു എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ നിരാശ സൃഷ്ടിച്ച കാര്യമായിരുന്നു.