കളിച്ചത് ഒരൊറ്റ സീസൺ മാത്രം,പക്ഷേ ഹൃദയത്തിൽ എന്നും എപ്പോഴും ബ്ലാസ്റ്റേഴ്സ്,ഓഗ്ബച്ചെയുടെ പുതിയ മെസ്സേജ് കണ്ടോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങൾക്ക് എപ്പോഴും ക്ലബ്ബിനോട് ഒരല്പം ഇഷ്ടക്കൂടുതലുണ്ട്. മറ്റുള്ള ക്ലബ്ബുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും അവർ ഓർത്തിരിക്കാറുണ്ട്. അതിന് കാരണം ഇവിടുത്തെ ആരാധകർ തന്നെയാണ്. സ്നേഹം വാരിക്കോരി നൽകുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരു പിശുക്കും കാണിക്കാറില്ല.

2019-2020 സീസണിലാണ് സൂപ്പർതാരം ഓഗ്ബച്ചെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. 16 മത്സരങ്ങൾ കളിച്ച അദ്ദേഹം പതിനഞ്ച് ഗോളുകൾ നേടിക്കൊണ്ട് അന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ ഓൾ ടൈം ടോപ്പ് സ്കോററായി മാറിയിരുന്നു.കേവലം ഒരൊറ്റ സീസൺ മാത്രമാണ് അദ്ദേഹം കളിച്ചത്.തുടർന്ന് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെ മാറ്റിനിർത്തിയാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ മൂന്ന് ക്ലബ്ബുകൾക്ക് വേണ്ടി ഓഗ്ബച്ചെ കളിച്ചിട്ടുണ്ട്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി,ഹൈദരാബാദ് എന്നിവരൊക്കെ ആ കൂട്ടത്തിൽ പെടുന്നു. പക്ഷേ ഓഗ്ബച്ചെയുടെ ഹൃദയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പ്രത്യേക ഇടമുണ്ട്.അത് സമീപകാലത്തൊക്കെ നമുക്ക് കാണാൻ കഴിയുന്നതുമാണ്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യാറുണ്ട്.

ഈ കലണ്ടർ വർഷം അവസാനിക്കുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. 12 മത്സരങ്ങളിൽ നിന്ന് എട്ടു വിജയങ്ങളോടെ 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ഗോവയും മൂന്നാം സ്ഥാനത്ത് ഒഡീഷയുമാണ് വരുന്നത്.ഈ പോയിന്റ് ടേബിൾ പുതുക്കിയതിന് പിന്നാലെ ഒരു സന്ദേശം ബ്ലാസ്റ്റേഴ്സ് ആരാധകർക്കായിക്കൊണ്ട് ഓഗ്ബച്ചെ നൽകിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ്,ഞാൻ നിങ്ങളെ കാണുന്നു,ഇതുപോലെ കരുത്തോടെ മുന്നോട്ട് പോവുക,ഇതായിരുന്നു ഓഗ്ബച്ചെയുടെ സന്ദേശം. ഒന്നാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് പ്രചോദനമേകുന്ന വാക്കുകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോസ്റ്റിന് താഴെയാണ് അദ്ദേഹം ഇത് പങ്കുവെച്ചിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിനെ ഓഗ്ബച്ചെ ഇപ്പോഴും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എന്നത് വ്യക്തമാണ്. കഴിഞ്ഞ സീസണുകളിൽ കളിച്ച താരങ്ങളും ഇത്തരത്തിൽ ക്ലബ്ബിന് പിന്തുണക്കാരുണ്ട്.ഇവാൻ കലിയൂഷ്‌നി,വിക്ടർ മോങ്കിൽ,ആൽവരോ വാസ്ക്കാസ് എന്നിവരൊക്കെ ഇപ്പോഴും ക്ലബ്ബിന് വളരെയധികം ഇഷ്ടപ്പെടുന്ന താരങ്ങളാണ്.അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് അത് കാണാൻ സാധിക്കും.

indian Super leagueKerala BlastersOgbeche
Comments (0)
Add Comment