ഗോൾഡ് അണിയുന്നത് സ്വപ്നം കാണുന്നുവെന്ന് ക്യാപ്റ്റൻ,നേടാനുള്ള ഏക നേട്ടമായ ഗോൾഡാണ് ലക്ഷ്യമെന്ന് ആൽവരസ്!

പാരിസ് ഒളിമ്പിക്സിലെ ഫുട്ബോൾ കോമ്പറ്റീഷന് ഇന്ന് തുടക്കമാവുകയാണ്.അർജന്റീനയുടെ മത്സരം ഇന്ന് നടക്കുന്നുണ്ട്. മൊറോക്കോയാണ് അർജന്റീനയുടെ ഇന്നത്തെ എതിരാളികൾ. വൈകിട്ട് 6:30നാണ് ഈ മത്സരം നടക്കുക.

കിരീട ഫേവറേറ്റുകളിൽ ഒന്ന് അർജന്റീനയാണ്. സൗത്ത് അമേരിക്കയിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെയൊക്കെ മറികടന്നു കൊണ്ടാണ് അർജന്റീനയുടെ അണ്ടർ 23 ടീം ഇപ്പോൾ ഒളിമ്പിക്സിന് വരുന്നത്.മശെരാനോയാണ് അവരുടെ പരിശീലകൻ.ഹൂലിയൻ ആൽവരസ്,നിക്കോളാസ് ഓട്ടമെന്റി എന്നിവർ ടീമിനോടൊപ്പം ഉണ്ട്.

ഇതിൽ ഓട്ടമെന്റിയാണ് ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്നത്.അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അർജന്റീന ഇറങ്ങുക. ഗോൾഡ് മെഡൽ തന്നെയാണ് ലക്ഷ്യമെന്ന് ഓട്ടമെന്റി ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഗോൾഡ് മെഡൽ അണിയുന്നത് താൻ സ്വപ്നം കാണുന്നു എന്നാണ് ഈ വെറ്ററൻ താരം പറഞ്ഞിട്ടുള്ളത്.

അതേസമയം അർജന്റീനക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ നൽകുന്നത് ഹൂലിയൻ ആൽവരസാണ്.മിന്നുന്ന പ്രകടനമാണ് സമീപകാലത്ത് അദ്ദേഹം നടത്തുന്നത്. ചെറിയ കാലയളവിനുള്ളിൽ തന്നെ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട എല്ലാ കിരീടങ്ങളും നേടാൻ ആൽവരസിന് കഴിഞ്ഞിരുന്നു.ഇനി ഒളിമ്പിക്ക് ഗോൾഡ് മെഡൽ മാത്രമാണ് ബാക്കിയുള്ളത്.അതും ഇത്തവണ നേടണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തിൽ ഗോൾഡിൽ കുറഞ്ഞതൊന്നും തന്നെ അർജന്റീന ലക്ഷ്യം വെക്കുന്നില്ല. പക്ഷേ ഫ്രാൻസും സ്പെയിനുമൊക്കെ അർജന്റീനക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഒളിമ്പിക്സിൽ ഉണ്ട്. സൗഹൃദ മത്സരത്തിൽ അർജന്റീനയും ഗിനിയയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന പരാജയപ്പെടുകയും ചെയ്തിരുന്നു.എന്നാൽ ഇന്നത്തെ മത്സരത്തിൽ അർജന്റീന വിജയിച്ചു കൊണ്ട് തുടങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Argentinajulian AlvarezOlympic FootballOtamendi
Comments (0)
Add Comment