ബ്ലാസ്റ്റേഴ്സ് താരത്തിന് പരിക്ക്, സ്ഥിരീകരിച്ചത് ക്ലബ്ബ് തന്നെ!
ബ്ലാസ്റ്റേഴ്സ് തങ്ങളുടെ നാലാമത്തെ മത്സരത്തിനു വേണ്ടിയുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്.എതിരാളികൾ ഒഡീഷയാണ്.നാളെയാണ് ഈ മത്സരം നടക്കുക. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ഇതിനു മുൻപ് ബ്ലാസ്റ്റേഴ്സിന് ഒരു തിരിച്ചടി സംഭവിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ താരമായ ഐബൻബാ ഡോഹ്ലിങ്ങിന് പരിക്കേറ്റിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റിലുള്ളത്. ചികിത്സകൾ നല്ല രൂപത്തിൽ നടന്നു വരുന്നു എന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.
വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ഐബൻ.നാളെത്തെ മത്സരത്തിന് ഇദ്ദേഹം ഉണ്ടാകില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.എന്നാൽ എത്ര മത്സരങ്ങൾ നഷ്ടമാകും എന്നുള്ളത് വ്യക്തമല്ല. അധികം വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിലും തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്തുപോയത് താരമാണ് ഐബൻ.
ഈ സീസണിൽ അഡ്രിയാൻ ലൂണയെ രണ്ട് മത്സരങ്ങളിൽ നിന്നും ക്ലബ്ബിന് നഷ്ടമായിരുന്നു. അസുഖം മൂലമായിരുന്നു അദ്ദേഹത്തെ നഷ്ടമായിരുന്നത്.എന്നാൽ അദ്ദേഹം തിരിച്ചെത്തി എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.നാളത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ അദ്ദേഹം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.