Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

നിങ്ങൾക്ക് എത്ര കണ്ണുകളാണ് മനുഷ്യാ? മെസ്സിയുടെ ചോദിക്കുന്നത് ഓട്ടമെന്റിയും ഡി മരിയയും.

7,524

ലയണൽ മെസ്സി അമേരിക്കയിലും തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ ലിയോ മെസ്സിക്ക് ഇത്രയധികം ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയും എന്ന് പലരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.അസാധ്യമെന്ന് തോന്നിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ മെസ്സി ചെയ്തുകൊണ്ടിരിക്കുന്നത്. ലയണൽ മെസ്സി കളിച്ച എല്ലാ മത്സരങ്ങളും ഇന്റർ മയാമി വിജയിച്ചു എന്നറിയുമ്പോഴാണ് മെസ്സിയുടെ മഹത്വം എത്രത്തോളമാണ് എന്ന് വ്യക്തമാവുന്നത്.

ന്യൂയോർക്ക് റെഡ് ബുൾസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോൾ മെസ്സിയുടെ വകയായിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങി കൊണ്ടാണ് ലയണൽ മെസ്സി മത്സരത്തിന്റെ അവസാനത്തിൽ ഗോൾ നേടിയത്.ആ ഗോളിന് വഴിയൊരുക്കിയ നീക്കം നടത്തിയത് മെസ്സി തന്നെയായിരുന്നു.ക്രമാസ്കിക്ക് മെസ്സി നൽകിയ ഒരു പാസ് ഉണ്ട്. ഏകദേശം ആറോളം ഡിഫൻഡർമാരെ തീർത്തും നിഷ്പ്രഭമാക്കി കൊണ്ടാണ് ലയണൽ മെസ്സിയുടെ ആ പാസ് വന്നത്. നിരന്നു നിൽക്കുന്ന ഡിഫൻഡർമാർക്ക് ഇടയിൽ ചെറിയൊരു വിടവ് ലയണൽ മെസ്സി കണ്ടെത്തുകയും കൃത്യമായി അത് ഉപയോഗപ്പെടുത്തുകയും ആയിരുന്നു.

മെസ്സിയുടെ വിഷൻ വിളിച്ചോതുന്ന ആ പാസ്സ് ഇപ്പോൾ ലോക ഫുട്ബോളിൽ വളരെയധികം ചർച്ചയാവുന്നുണ്ട്.മത്സരത്തിൽ വിജയിച്ചതിനുശേഷം ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. തിരിച്ചുവരവിൽ മികച്ച വിജയം എന്നാണ് മെസ്സി എഴുതിയത്. ഇതിന്റെ കമന്റ് ബോക്സിൽ കമന്റുകളുമായി അർജന്റൈൻ താരങ്ങളായ എയ്ഞ്ചൽ ഡി മരിയയും നിക്കോളാസ് ഓട്ടമെന്റിയും വന്നിട്ടുണ്ട്. നിങ്ങളിങ്ങനെ ക്രെസിയായി കൊണ്ട് തുടരുക എന്നാണ് ഡി മരിയ കമന്റ് ചെയ്തിട്ടുള്ളത്.

എന്നാൽ മെസ്സിയുടെ ആ പാസിനെ കുറിച്ചാണ് ഓട്ടമെന്റിയുടെ കമന്റ്. നിങ്ങൾക്ക് എത്ര കണ്ണുകളാണ് മെസ്സി എന്നാണ് ഓട്ടമെന്റിയുടെ സംശയം.മെസ്സിയുടെ ആ പാസ് കണ്ടാൽ ആരും ചോദിച്ചു പോകുന്ന ഒരു കാര്യമാണത്. ലയണൽ മെസ്സിയുടെ പ്രകടന മികവ് ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്.

fpm_start( "true" ); /* ]]> */