ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് പരാജയം രുചിക്കാനായിരുന്നു വിധി.മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായിട്ടുണ്ട്.ഫ്രാൻസാണ് സെമി ഫൈനലിൽ കളിക്കുക. ഫുട്ബോൾ ലോകം കാത്തിരുന്ന ഈ മത്സരം വെറും വാശിയും നിറഞ്ഞതായിരുന്നു.
അവസാനം അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. അർജന്റീന താരങ്ങളെ ഒരു ഫ്രഞ്ച് താരം പ്രകോപിപ്പിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.തുടർന്ന് രണ്ട് ടീമിലെ താരങ്ങളും തമ്മിൽ ഏറ്റുമുട്ടി.അതിനുശേഷം വിവാദങ്ങൾ ഒഴിഞ്ഞില്ല. ഫ്രഞ്ച് താരങ്ങൾ അർജന്റീന താരങ്ങളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ പോയി ആഘോഷിക്കുകയായിരുന്നു. ഇതോടെ വീണ്ടും താരങ്ങൾ ഏറ്റുമുട്ടി.ടണലിൽ വെച്ച് വരെ പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതേക്കുറിച്ച് അർജന്റീനയുടെ നായകനായ ഓട്ടമെന്റി വിശദീകരണം നൽകിയിട്ടുണ്ട്. ഫ്രാൻസ് താരങ്ങൾ തങ്ങളുടെ ഫാമിലി മെമ്പേഴ്സിന്റെ മുന്നിൽ പോയി ആഘോഷിച്ചത് തങ്ങൾക്ക് പിടിച്ചില്ല എന്നാണ് ഓട്ടമെന്റി പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
അവരുടെ ടീമിൽ ഒരു താരം ഉണ്ടായിരുന്നു. അവനെ ആഘോഷിക്കണം എന്നുണ്ടെങ്കിൽ ഞങ്ങളുടെ മുന്നിൽ വന്ന് ആഘോഷിക്കട്ടെ. അപ്പോൾ നമുക്ക് പരിഹരിക്കാം. ഞങ്ങളുടെ ഫാമിലി മെമ്പേഴ്സിന്റെ മുന്നിൽ ആഘോഷിക്കാനാണ് അവർ പോയത്. അവർക്ക് ആഘോഷിക്കണം എന്നുണ്ടെങ്കിൽ ഞങ്ങളുടെ മുന്നിലേക്ക് വരട്ടെ. നമുക്കതിന് സംസാരിച്ചു പരിഹാരം കാണാം, ഇതാണ് അർജന്റീനയുടെ ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
മത്സരത്തിൽ അർജന്റീനയുടെ ദേശീയ ഗാനം മുഴങ്ങിയ സമയത്ത് കൂവലുകൾ ഉണ്ടായിരുന്നു. കൂടാതെ പല സമയത്തും കൂവലുകൾ സംഭവിച്ചു.അർജന്റീനക്ക് വലിയ പ്രതിഷേധമാണ് ഫ്രാൻസിൽ വച്ചുകൊണ്ട് ഒളിമ്പിക്സിൽ നേരിടേണ്ടി വന്നിട്ടുള്ളത്.ഫുട്ബോളിൽ അല്ലാതെ മറ്റു കായിക ഇനങ്ങളിലും അർജന്റീന താരങ്ങൾക്ക് പ്രതിഷേധങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.